സോളാർ സമര വിഷയം അടഞ്ഞ അധ്യായം- എം.വി ഗോവിന്ദൻ

സോളാർ സമര വിഷയം അടഞ്ഞ അധ്യായമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

കണ്ണൂർ നായനാർ അക്കാദമിയില്‍ മാധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം.

ഈ കാര്യത്തില്‍ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ജുഡീഷ്യല്‍ അന്വേഷണം അന്ന് ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി സമ്മതിക്കുകയായിരുന്നു.

ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.

അന്നത്തെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് നടപ്പാകാത്തതില്‍ വീഴ്ചകളൊന്നുമില്ല.

എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാകണമെന്നില്ല. എത്ര കാലമായി ഇൻക്വിലാബ് സിന്ദാബാദ് എന്ന് ഞങ്ങളും നിങ്ങളുടെ യൂനിയനും വിളിക്കാൻ തുടങ്ങിയിട്ട്.

അതു നടപ്പിലായോ ഇന്നോ നാളെയോ നടപ്പിലാകുമായിരിക്കുമെന്നും എം. വി ഗോവിന്ദൻ പറഞ്ഞു.

നിങ്ങള്‍ അജൻഡ സെറ്റ് ചെയ്തിട്ട് ഞങ്ങള്‍ പ്രതികരിക്കണമെന്ന് പറഞ്ഞാല്‍ അതു നടക്കുകയില്ല. എന്നിട്ട് ഞങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ അതു വിവാദമാക്കലാണ് നിങ്ങളുടെ പണിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പാനൂർ രക്തസാക്ഷി മന്ദിരം ഉദ്ഘാടനത്തിന് പോകും. പാർട്ടി ഡി.സിയാണ് പരിപാടി നിശ്ചയിച്ചത്.

അതില്‍ കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പാർട്ടി ഡി.സിയോട് ചോദിക്കണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....