സാധാരണക്കാരന്‍ സിനിമയില്‍ വരുന്നത് ചിലര്‍ക്ക് ഇഷ്ട്ടപ്പെടുന്നില്ല ; ശിവകാര്‍ത്തികേയന്‍

അമരന്‍ സിനിമയുടെ വന്‍ വിജയത്തിനുശേഷം തുടര്‍ച്ചയായി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയാണ് നടന്‍ ശിവകാര്‍ത്തികേയന്‍. വിജയ്‌യുടെ പിന്‍ഗാമിയാണ് ശിവകാര്‍ത്തികേയന്‍ എന്നുള്‍പ്പെടെ സോഷ്യല്‍ മീഡിയയും വാഴ്ത്തുന്നുണ്ട്. പ്രശംസകള്‍ മാത്രമല്ല ഒരു സാധാരണക്കാരനായി വെള്ളിത്തിരയിലേക്ക് കടന്നുവന്നതില്‍ താന്‍ ചില പരിഹാസങ്ങളും മുറുമുറുപ്പുകളും നേരിട്ടിട്ടുണ്ടെന്ന് ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍. നീയാരാ, ഇവിടെ എന്താ പരിപാടിയെന്നൊക്കെ ഇന്‍ഡസ്ട്രിയിലെ ചിലര്‍ തന്റെ മുഖത്തുനോക്കി പരിഹസിച്ചിട്ടുണ്ടെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് കൊടുത്ത പ്രത്യേക അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.തമിഴ് സിനിമയിലേക്ക് സിനിമാ ബന്ധങ്ങള്‍ ഒന്നും ഇല്ലാതെ, ഒരു സാധാരണക്കാരന്‍ കടന്നു വരുന്നതില്‍ പലര്‍ക്കും അത്ര സന്തോഷമില്ല എന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നു. ചിലര്‍ എന്റെ മുഖത്ത് നോക്കി പോലും ചോദിച്ചിട്ടുണ്ട്, നീയൊക്കെയാരാ? ഇവിടെയെന്താ പരിപാടിയെന്നൊക്കെ. എന്നാല്‍ താന്‍ അതിനൊന്നും മറുപടി പറയാന്‍ പോയിട്ടില്ല. എന്റെ വിജയമാണവര്‍ക്കുള്ള മറുപടി എന്നുപോലും താന്‍ പറയാനില്ല. തന്റെ വിജയം സമര്‍പ്പിക്കുന്നത് തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് മാത്രമാണെന്നും താരം പറഞ്ഞു.അമരന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയം ശിവകര്‍ത്തികേയനെതിരെ വലിയ രീതിയില്‍ അധിക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമയില്‍ അവസരം ലഭിക്കാന്‍ സഹായിച്ചവരോട് നടന് നന്ദിയില്ലായെന്നും, സംഗീത സംവിധായകന്‍ ഡി ഇമാന്റെ വിവാഹ മോചനത്തില്‍ ശിവകാര്‍ത്തികേയന് പങ്കുണ്ടെന്നും ഉള്ള ആരോപണങ്ങള്‍ ആയിരുന്നു പ്രധാനമായും ഉള്ളത്.കഴിഞ്ഞു പോയ അഞ്ച് വര്‍ഷങ്ങള്‍ ഒരുപാട് പ്രയാസമേറിയവയായിരുന്നു. സിനിമ പോലും ഉപേക്ഷിച്ച് പോകാന്‍ ഒരുങ്ങിയപ്പോള്‍ ഭാര്യയാണ് പിന്തുണ നല്‍കിയത്. പണവും വലിയ വിജയങ്ങളും കൂടിച്ചേരുന്ന മേഖലകളിലെല്ലാം ഇത്തരം പ്രശ്ങ്ങളുണ്ടാവും. ഒന്നെങ്കില്‍ അതിനെ നേരിടുക അല്ലെങ്കില്‍ നിര്‍ത്തി പോകുക എന്നത് മാത്രമേ ചെയ്യാനുള്ളൂ’, ശിവകാര്‍ത്തികേയന്‍ പറഞ്ഞു.ശിവകര്‍ത്തികേയനും ഹിറ്റ്മേക്കര്‍ സംവിധായകന്‍ എ ആര്‍ മുരുഗദോസ്സും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 90 ശതമാനം തീര്‍ന്നു. ചിത്രത്തില്‍ ബിജു മേനോനും,സപ്ത സാഗര ധാച്ചെ യെല്ലോ ഫെയിം രുഗ്മിണി വാസന്തും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അതിനു ശേഷം സുധാ കോങ്കാര സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലും ശിവകാര്‍ത്തികേയന്‍ ജോയിന്‍ ചെയ്യും. ജയം രവി വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ അഥര്‍വ,ശ്രീലീല തുടങ്ങിയ വമ്പന്‍ താരനിരയുണ്ട്.

Leave a Reply

spot_img

Related articles

ശ്രീരാമനെ കുറിച്ചുള്ള ഭാഗങ്ങളും പാഠ്യവിഷയം, സംസ്കൃതം പഠിപ്പിക്കുന്ന മദ്രസ ആരംഭിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

അറബിക് ഭാഷയ്‌ക്കൊപ്പം സംസ്‌കൃതവും വിഷയമാക്കി സംസ്ഥാനത്തെ ആദ്യ ആധുനിക മദ്രസ ആരംഭിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. എൻ സി ഇ ആർ ടി പാഠ്യപദ്ധതിക്ക്...

അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി ടീസർ, ട്രെയിലർ പ്രകാശനം – നടത്തി

ശൈലശ്രീ മീഡിയാ ക്രിയേഷൻസിൻ്റെ ബാനറിൽ ശൈലജ ശ്രീനിവാസൻ നിർമ്മിച്ച് സോണി ജോസഫ് സംവിധാനം ചെയ്യുന്ന അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിൻ്റെ ടീസർ ,...

ബമ്പർ ജനുവരി ഇരുപത്തിനാലിന് ട്രയിലർ പുറത്തുവിട്ടു

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രമാണ് ബമ്പർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു.പ്രദർശനത്തിനു മുന്നോടിയായി ഈ ചിത്രത്തിൻ്റെ ട്രയിലർ പ്രകാശനം ചെയ്തു.വേദാപിക്ച്ചേഴ്സിൻ്റെ...

നരിവേട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

പൊലീസ് യൂണിഫോമിൽ പകുതി ഭാഗം മറച്ചു കൊണ്ട് ടൊവിനോ തോമസ്സിൻ്റെ പോസ്റ്റർ, പിന്നിൽ ദുരൂഹതയെ ഓർമ്മിപ്പിക്കുന്ന മറ്റൊരു പോസ്റ്ററുമായി നരിവേട്ട എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്...