ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കൊന്നത് വിവാഹം നടത്താത്തതിലുള്ള പകമൂലമെന്ന് മൊഴി

ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കൊന്നത് വിവാഹം നടത്താത്തതിലുള്ള പകമൂലമെന്ന് മൊഴി.ആലപ്പുഴ പോപ്പി പാലം കൊമ്മാടിക്കു സമീപം താമസിക്കുന്ന മന്നത്ത് വാർഡ് പനവേലിപ്പുരയിടത്തിൽ 70 കാരനായ തങ്കരാജനേയും 69 കാരി ആഗ്‌നസിനേയും വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് മകൻ ബാബു കുത്തിക്കൊന്നത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

പച്ചക്കറിക്കടയിൽ ജോലി ചെയ്തിരുന്ന സമയത്ത് ബാബുവിന് ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. വിവാഹം നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അമ്മ ഇതിനെ എതിർത്തു. ഇതോടെ അമ്മയോട് കടുത്ത പകയായിരുന്നെന്നാണ് പ്രതിയുടെ മൊഴി. മറ്റേതെങ്കിലും വിവാഹം ഉറപ്പിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും പോലീസിന്റെ ചോദ്യംചെയ്യലിൽ ബാബു പറഞ്ഞു. ഇതിന് പിന്നാലെ ബാബു മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുക പതിവായിരുന്നു.അച്ഛനും അമ്മയുമായി നിരന്തരം വഴക്കുമുണ്ടാക്കി. മദ്യപിക്കാൻ പണമാവശ്യപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ ബാബുവിനെതിരെ അമ്മ പരാതി നൽകുകയും ചെയ്തിരുന്നു.വ്യാഴാഴ്ചയും ഇത്തരത്തിൽ വീട്ടിൽ പ്രശ്‌നമുണ്ടാക്കിയ ബാബു, 100 രൂപ ആവശ്യപ്പെട്ടെങ്കിലും അത് അച്ഛനും അമ്മയും കൊടുത്തില്ല. ഇതിൽ ക്ഷുഭിതനായി ആദ്യം അമ്മയെയും പിന്നീട് അച്ഛനെയും കുത്തിക്കൊല്ലുകയായിരുന്നു. ശേഷം അച്ഛന്റെ മൃതദേഹം മടിയിൽവെച്ച് കരഞ്ഞെന്നും പുറത്തിറങ്ങി സഹോദരിയെയും അയൽവാസികളെയും അറിയിച്ചെന്നും മൊഴിയിൽ പറയുന്നുണ്ട്. അതേസമയം കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബാബുവിനെ ബാറിൽനിന്നാണ് പൊലീസ് പിടികൂടിയത്.വീട്ടിലെ തിരച്ചിലിൽ കൊലചെയ്യാനുപയോഗിച്ച കറിക്കത്തി പോലീസ് കണ്ടെത്തി. കൊലയ്ക്കുശേഷം പ്രതി അടുത്ത ബാറിലേക്കുപോയ സൈക്കിളും കണ്ടെത്തി.

Leave a Reply

spot_img

Related articles

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി; പി ജയരാജൻ ഉൾപ്പെടെ 3 പേർ പുതുതായി സംസ്ഥാന സെക്രട്ടറിയേറ്റിൽ; ടി പി രാമകൃഷ്‌ണനും, തോമസ് ഐസക്കും പുറത്ത്

സി പി എമ്മിൽ വിശാലമായ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറിയേറ്റ് പുനസംഘടിപ്പിച്ചു.മൂന്നു പേരെ പുതുതായി ഉൾപ്പെടുത്തിക്കൊണ്ടാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പുന:സംഘടിപ്പിച്ചിരിക്കുന്നത്.പി ജയരാജൻ, വി ശിവൻകുട്ടി, എം...

മുട്ടിൽ മരംമുറി കേസ്: വിചാരണ തടയണമെന്ന അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി ഹൈക്കോടതി തള്ളി

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി.ചോറ്റാനിക്കര കോടതിയിൽ തുടങ്ങാനിരിക്കുന്ന വിചാരണ തടയണമെന്ന അഗസ്റ്റിൻ സഹോദരങ്ങളുടെ ഹര്‍ജി ഹൈക്കോടതി തള്ളി.വിചാരണ...

കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം, ചികിത്സാ പിഴവിൽ കേസ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസ് എടുത്തു.കോഴിക്കോട് സ്വദേശി അഞ്ജു വിനീഷ് ആണ്...

മാത്യു കുഴല്‍നാടന്‍ എഎല്‍എയുടെ കോതമംഗലത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ മോഷണം

മാത്യു കുഴല്‍നാടന്‍ എഎല്‍എ യുടെ കോതമംഗലത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ മോഷണം.എംഎല്‍എയുടെ കോതമംഗലം പൈങ്ങോട്ടൂരിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. 50,000 രൂപ വിലവരുന്ന ഇലക്ട്രിക്...