മേഘാലയയിലെ ഹണിമൂൺ ആഘോഷത്തിനിടെ വ്യവസായിയായ യുവാവ് രാജാ രഘുവംശി മരിച്ച സംഭവത്തിൽ സോനം രഘുവംശിയെ മേഘാലയ പോലീസിന് കൈമാറി ഉത്തർപ്രദേശ് പോലീസ്. ചോദ്യം ചെയ്യലിനോട് പ്രതികരിക്കാത്ത സോനം തന്നെ മയക്കു മരുന്ന് നൽകി ബോധം കെടുത്തിയാണ് ഉത്തർപ്രദേശിലെത്തിച്ചതെന്ന് പറഞ്ഞു. എന്നാൽ ഈ സംഭവത്തിൻ്റെ ഇരയാണെന്ന് സമൂഹത്തെ ബോധിപ്പിക്കാനായാണ് ബോധം കെടുത്തിയാണ് ഉത്തർപ്രദേശിലേക്ക് കൊണ്ടുവന്നതായി സോനം അവതരിപ്പിക്കുന്നതെന്ന് യുപി പോലീസിൻ്റെ അഡീഷണൽ ഡയറക്ടർ ജനറൽ അമിതാഭ് യാഷ് പ്രതികരിച്ചു.
സംഭവത്തോട് പോലീസിന്റെ പ്രതികരണമിങ്ങനെ.. പോലീസ് ഒടുവിൽ തന്നെ ബന്ധപ്പെടുമെന്ന് അറിയാമായിരുന്നിട്ടും അവർ ഇക്കാര്യം ആദ്യം വീട്ടുകാരെ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഗാസിപൂർ-വാരണാസി റോഡിലെ ഒരു ധാബയിലാണെന്ന് സോനം വീട്ടുകാരോട് പറഞ്ഞു. അവരുടെ കുടുംബം ഉടൻ തന്നെ മധ്യപ്രദേശ് പോലീസിനെ ബന്ധപ്പെടുകയും അവർ ലോക്കൽ പോലീസിനെ അറിയിക്കുകയും ചെയ്തു. സോനത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യ പരിശോധനക്കു ശേഷം ഇന്നലെ സോനത്തെ വൺ-സ്റ്റോപ്പ് സെന്ററിലേക്ക് അയച്ചിരുന്നു. ഇപ്പോൾ മേഘാലയ പോലീസ് സോനത്തെ ചോദ്യം ചെയ്ത് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്.

