‘കെ എം മാണിയുടെ ബജറ്റ് പ്രസംഗങ്ങൾ’ സ്പീക്കർ പ്രകാശനം ചെയ്തു

കേരള നിയമസഭയിൽ വലിപ്പചെറുപ്പം നോക്കാതെ എല്ലാവരോടും പെരുമാറിയിരുന്ന നേതാവായിരുന്നു കെ എം മാണി എന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ‘ കെ.എം മാണിയുടെ ബജറ്റ് പ്രസംഗങ്ങൾ ‘ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള രാഷ്ട്രീയത്തിൽ അപൂർവ റെക്കോർഡുകൾ നേടിയ വ്യക്തി കൂടെയായിരുന്നു മാണി. 50 വർഷത്തിലേറെ കാലം സാമാജികൻ ആയ നേതാക്കളിൽ ഒരാൾ, 13 തവണ കേരള നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ച ആൾ എന്നതെല്ലാം അദ്ദേഹത്തിൻ്റെ പ്രത്യേകതകൾ ആയിരുന്നു.1976 മുതൽ 2015 വരെ വിവിധ കാലയളവിൽ ധനകാര്യ മന്ത്രിയായിരുന്ന കെ എം മാണി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പ്രസംഗങ്ങളുടെ 615 പേജുകളുള്ള സമ്പൂർണ്ണ സമാഹാരത്തിൻ്റെ അവതാരിക എഴുതിയതും സ്പീക്കറാണ്.

ബജറ്റ് രേഖ സംസ്ഥാന ഭരണത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എത്രത്തോളമുണ്ടാകും എന്ന് ജനങ്ങളെ കൊണ്ട് ചിന്തിപ്പിക്കുന്ന പ്രസംഗങ്ങൾ ആയിരുന്നു കെ എം മാണി നടത്തിയിരുന്നത് എന്ന് പുസ്തകം ഏറ്റുവാങ്ങിയ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കാരുണ്യ പദ്ധതി പോലെ മാനുഷിക മൂല്യങ്ങൾക്ക് വില കല്പിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തുന്നതും മാണിയുടെ മുഖമുദ്രയായിരുന്നു, മന്ത്രി പറഞ്ഞു.ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ സര്‍ക്കാര്‍ ചീഫ് വിപ്പ് എൻ. ജയരാജ്, മുൻ എംഎൽഎ സ്റ്റീഫൻ ജോർജ്, സാഹിത്യ വിമർശകൻ കുര്യാസ് കുമ്പളക്കുഴി, പുസ്തകത്തിൻ്റെ കവർ ഡിസൈനർ അനിൽ വേഗ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...