രാധികാ ശരത്കുമാറിൻ്റെ വെളിപ്പെടുത്തല്‍;പ്രത്യേക അന്വേഷണ സംഘം വിവരം ശേഖരിക്കും

തമിഴ്‌നടി രാധികാ ശരത് കുമാറിന്റെ വെളിപ്പെടുത്തലില്‍ നടിയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം വിവരം ശേഖരിക്കും.സിനിമയിലെ കാസ്റ്റിംഗ് കൗച്ചിംഗ് അനുഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു മലയാള സിനിമ സെറ്റില്‍ കാരവാനില്‍ നടിമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പുരുഷന്മാര്‍ ആസ്വദിക്കുന്നത് കണ്ടെന്നും തുടര്‍ന്ന് താന്‍ കാരാവാനില്‍ കയറാതെ ഹോട്ടലിലേക്ക് പോയെന്നുമായിരുന്നു രാധികയുടെ വെളിപ്പെടുത്തല്‍.

തെന്നിന്ത്യയിലെ മുതിര്‍ന്ന നടിമാരിലൊരാളായ രാധിക ശരത് കുമാര്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായികയാകുകയും അടുത്തകാലത്ത് വരെ തമിഴിലും മലയാളത്തിലും ഒരു പോലെ അഭിനയിക്കാനെത്തുകയും ചെയ്തിരുന്നു. വട്ടംകൂടിയിരുന്ന് പുരുഷന്മാര്‍ കാരവാനിനകത്തെ നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ ആസ്വദിക്കുന്നത് കണ്ടതോടെ ശക്തമായി പ്രതികരിച്ചെന്ന് രാധിക പറഞ്ഞു. ചെരിപ്പൂരി അടിക്കുമെന്ന് അവരോട് പറഞ്ഞെന്നും ഭയം കാരണം കാരവന്‍ ഉപയോഗിക്കാതെ ഹോട്ടലില്‍ പോയാണ് വസ്ത്രം മാറിയതെന്നും പറഞ്ഞു.നടിമാരുടെ ദൃശ്യങ്ങളടങ്ങിയ ഫോള്‍ഡറുകള്‍ പോലുമുണ്ടെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.

Leave a Reply

spot_img

Related articles

സംവിധായകൻ ചിദംബരത്തിന് മുൻകൂർ ജാമ്യം

ഫ്ളാറ്റിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' സംവിധായകൻ ചിദംബരത്തിന് (ചിദംബരം എസ്. പൊതുവാൾ) മുൻകൂർ ജാമ്യം. എറണാകുളം ടൗൺ സൗത്ത്...

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്. ഏപ്രിൽ 23നാണു റീലീസ്.തിയറ്ററുകളിൽ നിന്നുള്ള വിഹിതം കൂട്ടി ചോദിച്ചതാണ് കാരണം....

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്.എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയിൽ കേസ് എടുത്തത്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം,...

കോട്ടയത്ത് ‘കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടഞ്ഞു

കോട്ടയത്ത് കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തടഞ്ഞു.കോട്ടയത്ത് അനശ്വര തിയേറ്ററിൽ 11 മണിക്കാണ് ആദ്യ ഷോ ആരംഭിച്ചത്. തുടർന്ന് ഉച്ചയ്ക്ക് 12 ഓടെ ആദ്യ...