ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുകയാണല്ലേ? ഇനി വളരെ കുറച്ച് ദിവസം കൂടി മാത്രമേ ഉള്ളു.
എന്നാൽ, വോട്ട് ചെയ്യാനെത്തുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവെ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു.
ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി റെയിൽവെ സ്റ്റേഷനിലേക്കാണ് എക്സ്പ്രസ്സ് ട്രെയിൻ സർവീസ് നടത്തുക.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം കണക്കിലെടുത്ത് നടപ്പാക്കാൻ തീരുമാനം ആയത്.
ഏപ്രിൽ 25ന് വൈകിട്ട് 3.50ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് പോളിങ് ദിവസമായ ഏപ്രിൽ 26ന് രാവിലെ ഏഴ് മണിക്ക് ട്രെയിൻ കൊച്ചുവേളി റെയിൽവെ സ്റ്റേഷനിൽ എത്തും.
പിന്നീട് ഈ ട്രെയിൻ അന്നേ ദിവസം ഏപ്രിൽ 26 രാത്രി 11:50ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. ഇങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.