സ്‌കൂള്‍ മൂല്യനിർണയരീതി പരിഷ്കരിക്കാൻ ഒരുങ്ങി സംസ്ഥാന വിദ്യാഭ്യാസവകുപ്പ്

സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ മൂല്യനിർണയരീതി പരിഷ്കരിക്കാൻ ഒരുങ്ങി സംസ്ഥാന വിദ്യാഭ്യാസവകുപ്പ്.

ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ നിരന്തരമൂല്യനിർണയമാണ് (കണ്ടിന്യസ് ഇവാലുവേഷൻ-സി.ഇ.) പുനർനിർണയിക്കുക.

എൻസിഇആർടി മൂല്യനിർണയത്തിന് നിർദേശിച്ച വിദ്യാർഥികളുടെ സമഗ്രവികാസരേഖ കേരളത്തിന് അനുസൃതമായി നടപ്പാക്കും.

എസ്‌എസ്‌എല്‍സി എഴുത്തുപരീക്ഷയില്‍ മിനിമം മാർക്ക് നിർബന്ധമാക്കുന്നതിന് പിന്നാലെയാണ് പുതിയ നടപടി.

പുസ്തകങ്ങള്‍ റഫറൻസിനുനല്‍കി വായിച്ച്‌ ഉത്തരമെഴുതാവുന്ന ഓപ്പണ്‍ബുക്ക് പരീക്ഷ രീതി നടപ്പിലാക്കും.

അതുപോലെ ചോദ്യപേപ്പർ വീട്ടില്‍കൊണ്ടുപോയി ഉത്തരമെഴുതാവുന്ന ടേക്ക് ഹോം എക്സാം രീതിയും ഓണ്‍ ഡിമാൻഡ് എക്‌സാം രീതിയും നടപ്പിലാക്കും.

അതായത് ഒന്നിലേറെ പരീക്ഷയെഴുതാൻ വിദ്യാർത്ഥികള്‍ക്ക് അവസരം ഉണ്ടാകും.

അതില്‍ മികച്ചപ്രകടനം നോക്കി വിലയിരുത്തലും, കുട്ടി ആവശ്യപ്പെടുന്നമുറയ്ക്ക് പരീക്ഷയെഴുതാനും അനുവദിക്കും.

വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉള്‍പ്പെട്ട സമിതി മൂല്യനിർണയം നിരീക്ഷിക്കും.


അതേസമയം ഗ്രേഡിങ്ങും മാറും.

ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലാണ് ഗ്രേഡിങ് നിർണയരീതിയും മാറുക.

ഇപ്പോള്‍ 75-100 ശതമാനം മാർക്ക് നോക്കിയാണ് എ ഗ്രേഡ്. ഇതില്‍ താഴെയുള്ള മാർക്ക് കണക്കാക്കി ബി, സി, ഡി, ഇ ഗ്രേഡുകളും നല്‍കും.

പഠനത്തിനുപുറമെ, കലാ, കായികം തുടങ്ങിയ മേഖലകളിലെയും കുട്ടികളുടെ ശേഷി വിലയിരുത്തും.

കുട്ടിയുടെ ഓരോ വികാസഘട്ടവും ക്ലാസ് ടീച്ചർ ഓണ്‍ലൈനായി രേഖപ്പെടുത്താനും പുതിയ പരിഷ്കരണത്തില്‍ തീരുമാനമുണ്ട്.

Leave a Reply

spot_img

Related articles

നവ തൊഴിൽ സാധ്യതകൾക്കനുസരിച്ച് ഐടിഐകളിൽ പുതിയ ട്രേഡുകൾ ആരംഭിക്കും: മന്ത്രി ശിവൻകുട്ടി

പുതിയ കാലത്തെ തൊഴിൽസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് നമ്മുടെ വിദ്യാർത്ഥികളെ സജ്ജമാക്കേണ്ടതുണ്ടെന്ന് തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ഐ ടി ഐ കളിൽ പുതിയ ട്രേഡുകൾ...

പ്ലസ്ടൂ കഴിഞ്ഞവര്‍ക്ക് ജർമ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം

പ്ലസ്ടൂ കഴിഞ്ഞവര്‍ക്ക് ജർമ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം.നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാമിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്ടു വിനുശേഷം ജര്‍മ്മനിയില്‍ സൗജന്യവും സ്റ്റൈപ്പന്റോടെയുമുളള നഴ്സിങ് പഠനത്തിനും തുടര്‍ന്ന്...

പോലീസ് സ്മൃതിദിനം ആചരിച്ചു

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്. തിരുവനന്തപുരത്ത്...

പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24ലേക്ക് മാറ്റി

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം  ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പിപി...