വാഹന ഉടമകൾ CBuD ആപിൽ എൻട്രോൾ ചെയ്യണം

മോട്ടോർ വെഹിക്കിൾസ് ഡിപാർട്ട്മെന്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉത്ഖനന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ വാഹന ഉടമകളും കോൾ ബിഫോർ യു ഡിഗ് (CBuD)എന്ന മൊബൈൽ ആപ്ലിക്കേഷനിൽ എൻട്രോൾ ചെയ്ണമെന്ന് തിരുവനന്തപുരം റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.

ഖനന പ്രവർത്തനങ്ങൾ പലപ്പോഴും ഭൂഗർഭ യൂട്ടിലിറ്റി ആസ്തികൾക്ക് നാശമുണ്ടാക്കുകയും ഏജൻസികൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്യുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.

ഉത്ഖനന ഏജൻസികളും അസറ്റ് ഉടമ ഏജൻസികളും തമ്മിലുള്ള ഏകോപനം സുഗമമാക്കുന്നതിനാണ് CBuD ആപ് രൂപകല്പന ചെയ്തിരിക്കുന്നത്.

ഇന്ത്യൻ ടെലിഗ്രാഫ് (ഇൻഫ്രാസ്ട്രക്ചർ സേഫ്റ്റി ) റൂൾസ് 2022 അനുസരിച്ച് എല്ലാ ഉത്ഖനന പ്രവർത്തനങ്ങൾക്കും ആപ് നിർബന്ധമാണ്.

പൊതു റോഡുകളിലോ സ്ഥലങ്ങളിലോ കുഴിയെടുക്കൽ ജോലികൾ ആരംഭിക്കുന്നതിന് മുമ്പ് വാഹന ഉടമകൾ CBuD ആപ്പിൽ ആ വിവരം രേഖപ്പെടുത്തണം.

നിർദ്ദേശം പാലിക്കാതിരുന്നാൽ ഇന്ത്യൻ ടെലിഗ്രാഫ് (ഇൻഫ്രാസ്ട്രക്ചർ സേഫ്റ്റി ) റൂൾസ് 2022 ലെ വ്യവസ്ഥകൾ പ്രകാരം പിഴ ഈടാക്കുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...