സ്ത്രീ സുരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

നിർധനരായ സ്ത്രീകൾക്കും ട്രാൻസ് സ്ത്രീകൾക്കും സംസ്ഥാന സർക്കാരിന്റെ സ്നേഹസ്പർശം എത്തിക്കുന്ന സ്ത്രീ സരുക്ഷാ പദ്ധതിക്ക് ഇന്ന് തുടക്കം.രാവിലെ മലയിൻകീഴ് ശാന്തംമൂല മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും.അന്ത്യോദയ അന്നയോജന, മുൻഗണനാ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് ഒരു നിശ്ചിത വരുമാനം ഉറപ്പാക്കുന്നതാണ് പദ്ധതി.സാമ്പത്തിക പരാശ്രയത്വവും പാർശ്വവൽക്കരണവും അനുഭവിക്കുന്ന സ്ത്രീകളുടെ അദ്ധ്വാനത്തെ ആദരിക്കുന്നതിനൊപ്പം അവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ടി. വി. അനുപമ പദ്ധതി റിപ്പോർട്ട് അവതരിപ്പിക്കും. വിവിധ മന്ത്രിമാർ, അടൂർ പ്രകാശ് എം പി, ഐ ബി സതീഷ് എംഎൽഎ തുടങ്ങിയ ജനപ്രതിനിധികളും അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ, ജില്ലാ കളക്ടർ അനുകുമാരി, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ് തുടങ്ങിയ ഉദ്യോഗസ്ഥരും സന്നിഹിതരാകും.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...