പച്ചമലയാളം കോഴ്സിന് ഏപ്രിൽ 30 വരെ അപേക്ഷിക്കാം

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്സിൻ്റെ രജിസ്ട്രേഷൻ ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചു.

പച്ചമലയാളം അടിസ്ഥാന കോഴ്സ്, പച്ചമലയാളം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെ ഒരു വർഷം ദൈർഘ്യമുള്ള രണ്ട് ഭാഗങ്ങളായി എസ് സി ഇ ആർ ടി യുടെ നേതൃത്വത്തിലാണ് കോഴ്സ് പരിഷ്കരിച്ചത്.

ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ്സ് കഴിഞ്ഞ ആർക്കും മലയാളം പഠിക്കാൻ കഴിയുന്ന സർട്ടിഫിക്കറ്റ് കോഴ്സാണ് പച്ചമലയാളം.

ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്സ്, രണ്ടാം ഭാഗം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്.

ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ നേടേണ്ട മലയാള ഭാഷാപഠനശേഷികൾ സ്വായത്തമാക്കാൻ പര്യാപ്തമായ രീതിയിലാണ് പരിഷ്കരിച്ച പച്ചമലയാളം കോഴ്‌സ് വിഭാവനം ചെയ്തിട്ടുള്ളത്.

60 മണിക്കൂർ മുഖാമുഖവും 30 മണിക്കൂർ ഓൺലൈനുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്‌സിൻ്റെ ക്ലാസുകൾ.

അടിസ്ഥാനകോഴ്സിൽ വിജയിക്കുന്നവർക്ക് അഡ്വാൻസ് കോഴ്സിൽ ചേർന്ന് പഠിക്കാം.

ആറ് മാസമാണ് അടിസ്ഥാന കോഴ്സിൻ്റെ കാലാവധി.

രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്.

ഓൺലൈനായി https://literacymissionkerala.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിച്ചതിന് ശേഷം സാക്ഷ്യപ്പെടുത്തിയ പകർപ്പ് തുടങ്ങിയവ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ 2024 ഏപ്രിൽ 30 നകം ലഭ്യമാക്കേണ്ടതാണ്.

വിശദവിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന സാക്ഷരതാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484-2426596, 9496877913.

Leave a Reply

spot_img

Related articles

പ്രൊഫ. എസ് ശിവദാസ് മാമനൊപ്പം ഒരു സായാഹ്നം

കോട്ടയം സാസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രൊഫ. എസ് ശിവദാസിന്റെ 86-ാം ജന്മദിനാഘോഷവും ഡോൺ ബുക്സ് ബഷീർസാഹിത്യ പുരസ്‌കാരസമർപ്പണവും ഫെബ്രുവരി 28ന് നടക്കും. കോട്ടയം സി...

ജിഎസ്ടി നിരക്ക് വർദ്ധന പ്രസാധനം ചിലവേറിയതാവും

അച്ചടി പേപ്പറിന്‍റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിർത്തുകൊണ്ട് ഫെഡറേഷൻ...

ഡോൺ ബുക്സ് ക്രൈം ഫിക്ഷൻ നോവൽ മത്സരം 2025

മറച്ചുവെച്ച കൊലപാതകങ്ങൾ, ത്രസിപ്പിക്കുന്ന അന്വേഷണങ്ങൾ, പിഴവില്ലാത്ത ത്രില്ലർ — നിങ്ങൾക്ക് എഴുതാൻ കഴിയും എന്നു വിശ്വസിക്കുന്നുവോ?

അയ്യോ.., ഗാന്ധിയപ്പൂപ്പന് ഷർട്ടില്ല..!

ജെ.ജി. കുഴിയാഞ്ഞാൽ അടുത്തിടെ കൊച്ചുകുട്ടികൾക്കായി ഒരു കാർട്ടൂൺ ക്ലാസ്. ഗാന്ധിജിയെ വരച്ചൂകാണിക്കുന്ന കാർട്ടൂണിസ്റ്റിനോട് ഒരു കൊച്ചുകുട്ടി ചോദിച്ചു: അങ്കിളേ.., 'ഈ ഗാന്ധിയപ്പൂനെന്താ ഷർട്ടില്ലാത്തത്..?മറ്റൊരു കൊച്ചിന്റെ കമന്റ്:...