സംസ്ഥാന റവന്യൂ അവാര്‍ഡ് വിതരണം ഇന്ന് (ഫെബ്രുവരി 24) വൈകീട്ട് 4.30 ന് തിരുവനന്തപുരം പി.എം.ജി കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടര്‍ക്കുള്ള അവാര്‍ഡ് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറില്‍ നിന്നും തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഏറ്റുവാങ്ങും. കളക്ടറോടൊപ്പം മികച്ച ഡെപ്യൂട്ടി കളക്ടറായി (ആര്‍.ആര്‍) പി.എ. വിഭൂഷണനും മികച്ച സ്പെഷ്യല്‍ തഹസില്‍ദാര്‍ (ലാന്‍ഡ് അക്യുസിഷന്‍) ടി.ജി ബിന്ദുവും, ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍മാരായി ചാവക്കാട് താലൂക്കിലെ ഗുരുവായൂര്‍ ഇരിങ്ങപ്പുറം വില്ലേജിലെ ടി.കെ അനില്‍കുമാര്‍, തൃശ്ശൂര്‍ താലൂക്കിലെ ഒല്ലൂക്കര-നെട്ടിശേരി വില്ലേജിലെ എസ്. സാഹിറ ബീവി, കാടുങ്ങല്ലൂര്‍ താലൂക്കിലെ മേത്തല വില്ലേജിലെ ടി.ആര്‍ പ്രശാന്ത് എന്നിവരും അവാര്‍ഡ് ഏറ്റുവാങ്ങും. മികച്ച റവന്യൂ ഡിവിഷണല്‍ ഓഫീസായി ആര്‍.ഡി.ഒ തൃശ്ശൂരും മികച്ച താലൂക്ക് ഓഫീസായി തൃശ്ശൂര്‍ താലൂക്കും മികച്ച വില്ലേജ് ഓഫീസായി തൃശ്ശൂര്‍ താലൂക്കിലെ അയ്യന്തോള്‍ വില്ലേജ് ഓഫീസും തിരഞ്ഞെടുത്തിരുന്നു.

