സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം; ഓവറോൾ ചാമ്പ്യൻഷിപ്പ് തൃശൂരിന്

മലപ്പുറം ജില്ലയിലെ തിരൂരിൽ നവംബർ 27 മുതൽ 29 വരെ നടന്ന 26 – മത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ തൃശൂർ ജില്ല കിരീടം നേടി. 696 പോയിൻ്റോടെയാണ് തൃശൂർ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. കപ്പുമായി കളക്ടറേറ്റിലെത്തിയ വിദ്യാർത്ഥികളെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സ്വീകരിച്ച് അനുമോദിച്ചു.

സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് , ഗവൺമെന്റ് അംഗീകൃത അൺ എയ്ഡഡ് സ്പെഷ്യൽ സ്കൂളുകളിലെയും ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെയും കേൾവി പരിമിതി, കാഴ്ച പരിമിതി, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നീ വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുത്തത്. ഭിന്നശേഷി വിദ്യാർഥികളുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകുന്നതിനായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സ്കൂൾ കലോത്സവം നടത്തിവരുന്നത്.മത്സരയിനങ്ങളിൽ എ ഗ്രേഡ് ലഭിച്ച എല്ലാ കുട്ടികൾക്കും ആയിരം രൂപ വീതം കാഷ് അവാർഡ് നൽകുമെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

1995-96 ലാണ് സ്പെഷ്യൽ സ്കൂൾ കലോത്സവം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചത്. വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ വാസനകളുടെ പ്രകടന വേദി എന്നതിലുപരി ഈ മേഖലയിലെ വിദ്യാർത്ഥികളുടെ ഒരു സംഗമ വേദി എന്ന നിലയിലാണ് സ്പെഷ്യൽ സ്കൂൾ കലോത്സവം വിലയിരുത്തപ്പെടുന്നത്. കുട്ടികൾക്ക് തങ്ങളുടെ ശാരീരികവും മാനസികവുമായ വെല്ലുവിളികളെ മറികടക്കുന്നതിനുള്ള സന്തോഷകരമായ അവസരമായി കുട്ടികൾ ഇതിനെ കണക്കാക്കുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....