സമൂഹ മാധ്യമങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കും: അഡ്വ. പി. കുഞ്ഞായിഷ

സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നത് വര്‍ധിച്ചു വരുകയാണെന്നും ഇത്തരം പരാതികളില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും കേരള വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.

തെരഞ്ഞെടുക്കപ്പെട്ട വനിതാ ജനപ്രതിനിധികളെയടക്കം സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നത് സംബന്ധിച്ച പരാതികള്‍ വനിതാ കമ്മിഷന് മുന്‍പാകെ എത്തുന്നുണ്ട്.

കാസര്‍കോട് ജില്ലയില്‍ നടത്തിയ അദാലത്തില്‍ ഇത്തരത്തിലുള്ള രണ്ടു പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ അംഗം പറഞ്ഞു.കാലാലയങ്ങളിലും സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കാമ്പയിനുകളിലും തദ്ദേശ സ്ഥാപനതലത്തിലെ ജാഗ്രതാ സമിതികളിലും ഗാര്‍ഹിക പീഡന നിയമം, സ്ത്രീധന നിരോധന നിയമം എന്നിവ സംബന്ധിച്ച അവബോധ ക്ലാസുകള്‍ നടത്താറുണ്ട്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...