വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ

തിരുമനന്തപുരം പോളിടെക്‌നിക് വിദ്യാർഥിനി നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ-ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷിനെ (20) വീടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.വീടിനുള്ളിൽ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. പിൻവാതിൽ പൊളിച്ച് അകത്തുകയറി മഹിമയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീടിന്റെ അടുക്കളയിലാണ് സംഭവം. മുൻവാതിലും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.കൈമനം വനിത പോളിടെക്നിക്കിലെ കൊമേഴ്ഷ്യൽ പ്രാക്‌ടീസ് രണ്ടാം വർഷ വിദ്യാർഥിനിയും യൂണിയൻ മാഗസിൻ എഡിറ്ററുമാണ് മഹിമ. വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് സംഭവം.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...