ആംബുലന്‍സ് മോഷ്ടിച്ച് വിദ്യാര്‍ഥി സംഘം; അന്വേഷണം ഊർജിതമാക്കി പൊലീസ്

ആംബുലന്‍സ് മോഷ്ടിച്ച് വിദ്യാര്‍ഥി സംഘം കടന്നു കളഞ്ഞു. കല്ലമ്പലം കുടവൂർ മുസ്‍ലിം ജമാഅത്തിന്റെ ആംബുലൻസാണ് മോഷണം പോയതായി പൊലീസിൽ പരാതി ലഭിച്ചത്. വിദ്യാർഥികൾ ആംബുലൻസ് മോഷ്ടിച്ച് കടന്നുകളയുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. വിദ്യാർഥികളാണ് വാഹനം മോഷ്ടിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ആംബുലൻസ് മോഷണം പോയത്. പിന്നാലെ കുടവൂര്‍ മുസ്‍ലിം ജമാഅത്ത് അധികൃതർ പൊലീസിൽ പരാതി നൽകി. വാഹനം മോഷ്ടിച്ച വിദ്യാർഥികളെ കാണാതായതായി രക്ഷിതാക്കളും പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ആംബുലൻസ് മോഷ്ടിച്ച വിദ്യാർഥികളെ ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞതായും കല്ലമ്പലം പൊലീസ് പറയുന്നു.കാണാതായ വിദ്യാർഥികൾ ആംബുലൻസുമായി മുങ്ങിയിരിക്കുകയാണ്. ഇവർ ആംബുലന്‍സുമായി എങ്ങോട്ടാണു പോയതെന്നതിനെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. വിദ്യാർഥികളെയും ആംബുലൻസും കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....