കൊട്ടാരക്കര പുത്തൂരില്‍ സ്വകാര്യ ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരിക്ക്. കൊട്ടാരക്കര മാർത്തോമാ ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാർഥിനിക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
റോഡിലേക്ക് തെറിച്ചു വീണ വിദ്യാർഥിനിയുടെ തലയ്ക്ക് പരിക്കേറ്റു. കുട്ടിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ബസും രണ്ട് ജീവനക്കാരെയും പുത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് അപകടം ഉണ്ടായത്. പൂത്തൂര്‍ കല്ലുംമൂട്ടില്‍ നിന്നുമാണ് വിദ്യാർഥിനി സ്വകാര്യ ബസില്‍ കയറിയത്. ഡോറിന് സമീപമാണ് വിദ്യാര്‍ഥിനി നിന്നിരുന്നത്.