ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയത്ത് മണർകാട് ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.മണർകാട് ഐരാറ്റുനട പാലത്തിന് സമീപം ഇന്ന് വൈകുന്നേരം 6 മണിക്കാണ് അപകടം.പുതുപ്പള്ളി തലപ്പാടി എസ് എം ഇ കോളേജിലെ രണ്ടാം വർഷ ബി എസ് സി നഴ്സിംങ് വിദ്യാർത്ഥി കൊല്ലം കരുനാഗപ്പള്ളി സ്വദേശി തൊടിയൂർ വടക്കേതിൽ ചെമ്പകശ്ശേരിയിൽ മുഹമ്മദ്ദ് അൽത്താഫ് .എൻ ആണ് മരിച്ചത്.19 വയസായിരുന്നു.ടിപ്പറും, സ്കൂട്ടറും കോട്ടയം ദിശയിൽ പോകുകയായിരുന്നു.കാറിനെ മറികടന്ന് എത്തുമ്പോൾ ടിപ്പറിലിടിക്കുകയായിരുന്നു എന്നാണ് സംശയം.ഓടിക്കൂടിയ യാത്രക്കാർ ചേർന്ന് ഉടൻതന്നെ സമീപമുള്ള കളത്തിൽപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വഴി മധ്യേ മരിച്ചു.മണർകാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

spot_img

Related articles

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...