നടുറോഡില്‍ വാഹനവുമായി വിദ്യാർഥികളുടെ അഭ്യാസം; എം.വി.ഡി. കേസെടുത്തു

ഓണാഘോഷത്തിന്റെ പേരില്‍ നടുറോഡില്‍ വാഹനവുമായി വിദ്യാർഥികളുടെ അഭ്യാസം.കോഴിക്കോട് ഫറൂഖ് കോളേജിലെ വിദ്യാർഥികളാണ് മറ്റ് വാഹനങ്ങളെ പോലും അപകടത്തിലാക്കുന്ന തരത്തില്‍ അതിരുവിട്ട ആഘോഷം നടത്തിയത്. സെപ്റ്റംബർ 11 ബുധനാഴ്ചയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ എം.വി.ഡി. കേസെടുത്തു.

സംഭവസമയത്ത് വാഹനമോടിച്ചിരുന്ന വിദ്യാർഥികള്‍ക്ക് ലൈസൻസ് ഉണ്ടായിരുന്നോയെന്നാണ് ആദ്യം പരിശോധിക്കുകയെന്നാണ് റിപ്പോർട്ട്. ഉണ്ടെങ്കില്‍ ഇത് റദ്ദാക്കുന്നതിലേക്കും ഇല്ലാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതിലേക്കും എംവിഡി കടന്നേക്കുമെന്നാണ് വിലയിരുത്തലുകള്‍. അഭ്യാസത്തിനായി കൊണ്ടുവന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...