ആരുടേയും മുന്നില്‍ മുട്ടു മടക്കില്ലെന്ന് സുധാകരൻ

ആരുടേയും മുന്നില്‍ മുട്ടുമടക്കില്ലെന്ന് സുധാകരൻ. തനിക്കെതിരെയുള്ള പോസ്റ്ററുകളോടും ബാനറുകളോടും ജി. സുധാകരൻ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. തന്നെയും തന്റെ കുടുംബത്തെയും ലക്ഷ്യമിട്ട് നടക്കുന്ന വ്യക്തിഹത്യകള്‍ തന്നെ തളർത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയില്‍ താൻ കഴിഞ്ഞ 63 വർഷമായി പ്രവർത്തിച്ചതിന്റെ നീതി തനിക്ക് ലഭിച്ചില്ലെന്നും, നിരന്തരമായ അവഗണനകള്‍ക്കും ക്രൂശിക്കപ്പെടലിനും ജനങ്ങളുടെ കോടതിയില്‍ മറുപടി നല്‍കാനാണ് അമ്പലപ്പുഴയില്‍ മത്സരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ. ബേബി തുടങ്ങിയ മുതിർന്ന നേതാക്കള്‍ നേരിട്ട് സംസാരിച്ചിട്ടും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തന്റെ പോരാട്ടം പാർട്ടിക്കെതിരെയല്ലെന്നും തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമിച്ച ഒരു വിഭാഗം നേതാക്കള്‍ക്കെതിരെയുമാണെന്ന് അദ്ദേഹം ആവർത്തിക്കുന്നു. പരമ്പരാഗത രീതിയിലുള്ള ചുമരെഴുത്തുകളോ കൊടിതോരണങ്ങളോ ഇല്ലാത്ത വേറിട്ടൊരു പ്രചാരണ ശൈലിയാകും താൻ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്യും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിപട്ടിക ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും.നേരത്തെ സ്ഥാനാർത്ഥികളെ തീരുമാനിക്കാതിരുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ചുള്ള ചർച്ചകള്‍ ഇന്ന് ഉണ്ടായേക്കും....

ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ താലൂക്ക് സപ്ലൈ ഓഫീസറുടെ ഉത്തരവ്

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷൻ കാർഡില്‍ നിന്നും നീക്കി. ശ്രീനാ ദേവി കുഞ്ഞമ്മ പേര് ചേർത്തത് കാർഡ് ഉടമയുടെ...

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക: സ്ഥിരമായി തോല്‍ക്കുന്നവരെ ഒഴിവാക്കും; പുതുമുഖങ്ങള്‍ക്കും വിജയ സാധ്യതയുള്ളവർക്കും മുൻഗണന

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക: സ്ഥിരമായി തോല്‍ക്കുന്നവരെ ഒഴിവാക്കാൻ സ്ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനം. പുതുമുഖങ്ങള്‍ക്കും വിജയസാധ്യതയുള്ളവർക്കും മുൻഗണന നല്‍കും.കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക്...

പാചകവാതക പ്രതിസന്ധി; കേന്ദ്ര സർക്കാരിന്റെ വീഴ്ചകള്‍ക്കെതിരെ സംസ്ഥാനത്ത് എൽഡിഎഫ് പ്രതിഷേധ ധർണ

സംസ്ഥാനത്ത് പാചകവാതക വിതരണം താറുമാറായ സാഹചര്യത്തില്‍, കേന്ദ്ര സർക്കാരിന്റെ വീഴ്ചകള്‍ക്കെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധ ധർണ സംഘടിപ്പിക്കും.ജിപിഒയ്ക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധം...