പാചകവാതക പ്രതിസന്ധി; കേന്ദ്ര സർക്കാരിന്റെ വീഴ്ചകള്‍ക്കെതിരെ സംസ്ഥാനത്ത് എൽഡിഎഫ് പ്രതിഷേധ ധർണ

സംസ്ഥാനത്ത് പാചകവാതക വിതരണം താറുമാറായ സാഹചര്യത്തില്‍, കേന്ദ്ര സർക്കാരിന്റെ വീഴ്ചകള്‍ക്കെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധ ധർണ സംഘടിപ്പിക്കും.ജിപിഒയ്ക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധം എല്‍ഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാരിന്റെ വിദേശനയങ്ങളും വിതരണ ശൃംഖലയിലെ പാളിച്ചകളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു.വാണിജ്യ സിലിണ്ടറുകളുടെ വിതരണം പൂർണ്ണമായും നിലച്ചതും ഗാർഹിക സിലിണ്ടറുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നതും വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് എല്‍ഡിഎഫ് പ്രതിഷേധം വ്യാപിപ്പിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ നീക്കങ്ങളും കേന്ദ്രത്തിന്റെ നിസ്സംഗതയുമാണ് ഇന്ധന വിപണിയില്‍ പെട്ടെന്നുണ്ടായ ഈ തളർച്ചയ്ക്ക് പിന്നിലെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

Leave a Reply

spot_img

Related articles

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെ ലഭിച്ചു

ജില്ലാ ജനറൽ ആശുപത്രിയിൽ ശിശുക്ഷേമ സമിതി നടത്തുന്ന അമ്മത്തൊട്ടിലിൽ ആൺകുട്ടിയെ ലഭിച്ചു.രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് ഇന്ന് പുലർച്ച നാലുമണിയോടുകൂടി ആശുപത്രി വളപ്പിലെ അമ്മത്തൊട്ടിലിൽ നിന്നും...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...

മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു

കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു.മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറിളക്കവും പനിയെയും തുടർന്ന്...