സുകുമാര്‍ അഴീക്കോടിന്‍റെ ജന്മശതാബ്ദി ആഘോഷം 12-നു തുടങ്ങും

സുകുമാര്‍ അഴീക്കോടിന്‍റെ ജന്മശതാബ്ദി ആഘോഷം മെയ് 12-നു തിരുവനന്തപുരത്തു അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷത്തോടനുബന്ധിച്ച് വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ചു അനുസ്മരണ പരിപാടികളും വിദ്യാര്‍ത്ഥികള്‍ക്കു പ്രസംഗ മത്സരവും ഉപന്യാസ മത്സരവും സംഘടിപ്പിക്കും. അഴീക്കോടിന്‍റെ പ്രഭാഷണങ്ങളുടെ സമാഹാരവും അഴീക്കോട് സ്മൃതി ഗ്രന്ഥവും പുറത്തിറക്കും. അഴീക്കോട് ജന്മശതാബ്ദി അവാര്‍ഡ് അടുത്ത വര്‍ഷം കണ്ണൂരില്‍ നടക്കുന്ന സമാപന ചടങ്ങില്‍ സമ്മാനിക്കുംതിരുവനന്തപുരത്തു വൈഎംസിഎ ഹാളില്‍ മെയ് 12-നു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വി. എന്‍. വാസവന്‍ ആദ്ധ്യക്ഷം വഹിക്കും. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ മുഖ്യാതിഥിയായിരിക്കും. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം അനുസ്മരണ പ്രഭാഷണം നടത്തും. ആഘോഷ കമ്മിറ്റി സ്വാഗത സംഘം രക്ഷാധികാരി വി. എം. സുധീരന്‍ വിജ്ഞപ്തി പ്രഭാഷണം നിര്‍വ്വഹിക്കും. അഴീക്കോടിന്‍റെ ഗ്രന്ഥങ്ങളുടെ പുതിയ പതിപ്പുകള്‍ പ്രഭാവര്‍മ്മയും ഡോ. എ. കെ. നമ്പ്യാരും പ്രകാശിപ്പിക്കും. ഡോ. ജോസ് പാറക്കടവിലും വി. ദത്തനും പ്രസംഗിക്കും.സുകുമാര്‍ അഴീക്കോട് ട്രസ്റ്റ് ചെയര്‍മാന്‍ ജസ്റ്റീസ് കെ. ടി. തോമസ്, സെക്രട്ടറി ഡോ. പോള്‍ മണലില്‍ എന്നിവർ നേതൃത്വം നൽകും

Leave a Reply

spot_img

Related articles

ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരുവടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

കാക്കി വേഷം ധരിച്ചുധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന് , ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ ഫോൺ...

ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം

രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം നേടി പ്രദർശനം...

കൊല്ലത്ത് വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ

വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ. കൊല്ലം സ്വദേശിയായ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞമാസം എട്ടാം തീയതിയാണ് കുട്ടിയെ നായ കടിച്ചത്.വീടിന്...

മലപ്പുറം കോട്ടക്കലിൽ ചക്ക വീണ് ഒൻപത് വയസുകാരി മരിച്ചു

*ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്‌നിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടുകൂടിയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ തലയിലേക്ക് ചക്ക വീഴുകയായിരുന്നു. തുടർന്ന്...