ബാബ രാംദേവിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്ന കേസിൽ നേരിട്ട് ഹാജരായ ‘പതഞ്ജലി ആയുർവേദ’ സഹസ്ഥാപകൻ ബാബ രാംദേവിനും മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയ്ക്കും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.
മാപ്പപേക്ഷ സഹിതം ഇരുവരും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലം കോടതി തള്ളിക്കളഞ്ഞു.
മാപ്പപേക്ഷ ഹൃദയത്തിൽ നിന്നല്ല എന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസുമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി.
അങ്ങനെയെങ്കിൽ നേരിട്ട് നിരുപാധികം ക്ഷമ ചോദിക്കാൻ അനുവദിക്കണമെന്ന ബാബ രാംദേവിന്റെ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളിക്കളഞ്ഞു