കൊടികള്‍ കെട്ടുന്നതിനിടെ വീണു മരിച്ചു

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊടികള്‍ കെട്ടുന്നതിനിടെ കോണിയില്‍ നിന്ന് താഴെ വീണ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു.

അഴിമാവ് ഒറ്റാലി ശേഖരന്റെ മകന്‍ ശ്രീരംഗനാണ് (57) മരിച്ചത്.

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പര്യടനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങളാണ് നടന്നിരുന്നത്.

അഴിമാവില്‍ നിന്നായിരുന്നു പര്യടനം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്.

ഇതിനായി അലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെയാണ് സംഭവം.

കോണിയില്‍ നിന്ന് താഴെ വീണ ശ്രീരംഗനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Leave a Reply

spot_img

Related articles

മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമനും മരിച്ചു

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ ആലപ്പുഴ കൈ ചൂണ്ടി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു.ആലപ്പുഴ മെഡിക്കൽ...

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ.പെരുമ്പാവൂരിലെ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്തതിലെ ക്രമക്കേടില്‍ കൂടുതല്‍ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ...

ചൂടിന് ആശ്വാസമായി മഴ വരുന്നു

ചൂടിന് ആശ്വാസമായി മഴ വരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലദേശ് തീരപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി...

ചെങ്ങന്നൂർ സ്വദേശിനി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു

കുവൈത്തിൽ ചെങ്ങന്നൂർ സ്വദേശിനി കുഴഞ്ഞുവീണു മരിച്ചു.ചെങ്ങന്നൂർ സ്വദേശിനി ഷൈനി തോമസ് (54) ആണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു...