ഡൽഹി : ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ ജാമ്യ വ്യസ്ഥകൾക്ക് വിരുദ്ധമായി പ്രസ്താവന നടത്തിയെന്ന പേരിൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നൽകിയ ഹർജി തളളി സുപ്രീം കോടതി.
‘‘ആം ആദ്മിക്ക് നിങ്ങൾ വോട്ട് ചെയ്യുകയാണെങ്കിൽ എനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ല’’ എന്ന പ്രസ്താവന വ്യക്തിപരമായ പരാമർശമാണെന്ന് കോടതി നിരീക്ഷിച്ചു.
കോടതിയിറക്കിയ പ്രസ്താവനയിൽ എല്ലാ കാര്യങ്ങളും വിശദമായി ഉണ്ടെന്നും അദ്ദേഹത്തിൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളിൽ കോടതിക്കു ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ജൂൺ 2 ന് തന്നെ കെജ്‌രിവാൾ ജയിലിലേക്ക് മടങ്ങി വരുമെന്ന് കോടതി പറഞ്ഞു.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ മാർച്ച് 12നാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.
തിരഞ്ഞെടുപ്പ് അനുബന്ധിച്ച് മെയ് 10 നാണ് നിബന്ധനകളോട് കൂടെ അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചത്.