നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവക്കുന്ന ഗവര്‍ണര്‍മാരുടെ നടപടിക്ക് എതിരെ സുപ്രീംകോടതി

നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവക്കുന്ന ഗവര്‍ണമാരുടെ നടപടിക്ക് എതിരെ സുപ്രീംകോടതി. ഗവർണർക്ക് സമയപരിധി നിശ്ചയിച്ചു.ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണം. ബില്ലുകള്‍ വീണ്ടും പാസാക്കി നിയമസഭ തിരിച്ച്‌ അയച്ചാല്‍ പരമാവധി ഒരു മാസത്തിനുള്ളി‍ല്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കില്‍ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണം. അനുഛേദം 200 അനുസരിച്ച്‌ ഗവർണറുടെ വിവേചനാധികാരം എന്നില്ല.സംസ്ഥാന സർക്കാരിന്‍റ് ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത് എന്നും സുപ്രീം കോടതി.

സുപ്രീംകോടതി വിധി ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്നതെന്ന് മന്ത്രി പി രാജീവ്

കേന്ദ്രസർക്കാരിനെതിരായ താക്കീതാണ് സുപ്രീം കോടതിയുടേത്.ഭരണഘടന ഗവർണർക്ക് നൽകുന്നത് മൂന്ന് അധികാരങ്ങൾ മാത്രം. ബില്ലുകൾക്ക് മുന്നിൽ അടയിരുന്നു കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കുന്ന സമീപനമാണ് ഗവർണർ ചെയ്യുന്നത്.ഏത് ബില്ലും രാഷ്ട്രപതിയ്ക്ക് അയക്കാനുള്ള അധികാരം ഗവർണർക്ക്‌ ഇല്ല.നിയമസഭയാണ് നിയമം പാസാക്കുന്നത്. നിയമസഭ പാസാക്കുന്ന ബില്ലുകളുടെ സാധുത പരിശോധിക്കേണ്ടത് കോടതികളാണ്.ഒരു ഗവർണർക്കും ഇനി ചട്ടുകമായി പ്രവർത്തിക്കാൻ കഴിയില്ല. കേരള സർക്കാരിന്റെ നിലപാടുകളെ ശരിവയ്ക്കുന്നത് കൂടിയാണ് കോടതി ഉത്തരവെന്നും പി രാജീവ്.

Leave a Reply

spot_img

Related articles

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ; പുതിയ അണക്കെട്ട് അനുവദിക്കില്ല

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിലാണ്...

സമാധാന കരാറിന് ശേഷം ഹോർമൂസ് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തും

സമാധാന കരാറിന് ശേഷം ഹോർമൂസ് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തും.യുഎ സ് സൈനിക ഉപരോധം നീക്കിയതോടെ...

കർണാടകത്തിൽ ആൺകുട്ടികൾക്കും കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യ യാത്ര

കർണാടകത്തിൽ ആൺകുട്ടികൾക്കും കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്ര സൗജന്യമാക്കുന്ന പദ്ധതിക്ക് തുടക്കം.ഇതിനുള്ള പാസുകൾ വിതരണം ചെയ്‌തുതുടങ്ങി.കേരളത്തിൽ നിന്നു കർണാടകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ സർവകലാശാലകളിലും കോളേജുകളിലും സ്കൂളുകളിലും...

ലാൻഡ് ചെയ്‌തതിന്‌ പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു

ലാൻഡ് ചെയ്‌തതിന്‌ പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു .അസമിലെ ജോർഹട്ടിലാണ് വ്യോമസേനാ വിമാനത്തിന് തീ പിടിച്ചത്. എ എൻ 32 ട്രാൻസ്പോർട്ട്...