സ്വര്‍ണക്കൊള്ള കേസില്‍ പ്രതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി.നേരത്തെ കേരള ഹൈക്കോടതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.ശബരിമലയിലെ സ്വര്‍ണപ്പാളികള്‍, ദ്വാരപാലക ശില്‍പം കടത്തിയത് എന്നിങ്ങനെയുള്ള രണ്ട് കേസുകളിലാണ് ജാമ്യം തേടി ഗോവർധൻ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. അന്വേഷണം നടന്നുകൊണ്ടിരിക്കെ ജാമ്യം അനുവദിക്കേണ്ടതില്ലെന്നും നേരത്തെ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുകേസുകളിലെയും ഹരജികള്‍ സുപ്രിംകോടതി തള്ളിയത്. താന്‍ അയ്യപ്പഭക്തന്‍ മാത്രമാണെന്നും മോഷണത്തില്‍ ഒരുനിലക്കും ബന്ധപ്പെട്ടിട്ടില്ലെന്നുമായിരുന്നു ഗോവര്‍ധന്‍ നേരത്തെ പ്രതികരിച്ചിരുന്നത്.

Leave a Reply

spot_img

Related articles

മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി ഇഡി; വീണയ്ക്ക് സമൻസ്

മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് .മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് ഇഡി സമൻസ്.വെള്ളിയാഴ്‌ച ഹാജരാകാനാണ് നോട്ടീസിൽ...

‘കാഫിർ’ സ്ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ അടക്കമുള്ളവരുടെ മൊഴി വീണ്ടും എടുക്കും

വൻ രാഷ്ട്രീയ വിവാദമുയർത്തിയ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ കൂടുതൽ വ്യക്തതയ്ക്കായി സാക്ഷികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊഴികൾ വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം.കേസുമായി ബന്ധപ്പെട്ട് ഇന്നലെമൊഴിയെടുത്ത ഡിവൈഎഫ്ഐ...

എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കി​യ അ​ധി​ക ഫീ​സ് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശം; സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ ആ​റു​മാ​സ​ത്തെ ഫീ​സ് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ച​ർ​ച്ച ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച്...

‘രക്ഷാപ്രവർത്തനം’: മുൻകൂർ ജാമ്യഹർജിയിൽ ഇന്ന് വിധി

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ നവകേരള യാത്രയ്ക്കു നേരെ പ്രതിഷേധിച്ചതിനു കെ എസ്‌ യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘം മർദിച്ച കേസിലെ...