പതിനാലുകാരിക്ക് നൽകിയ ഗർഭഛിദ്ര അനുമതി പിൻവലിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പീഡനത്തിന് ഇരയായ 14 കാരിക്ക് ഗർഭഛിദ്രം നടത്താൻ അനുവദിച്ച ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചു.

പെൺകുട്ടിയുടെ ആരോഗ്യാവസ്ഥ മുൻനിർത്തിയാണ് നടപടി. കുഞ്ഞിനെ നോക്കാമെന്നും മകളുടെ ആരോഗ്യസ്ഥിതിയിൽ പേടിയുണ്ടെന്നും രക്ഷിതാക്കൾ ആശങ്ക ഉന്നയിച്ചിരുന്നു.

പെൺകുട്ടിയുടെ അഭിപ്രായവും പ്രധാനമാണെന്ന് ചീഫ് ജസ്റ്റ്സ് ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു.

പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ക്ഷേമമാണ് പ്രധാനമെന്ന് ചൂണ്ടിക്കാണിച്ച് 30 ആഴ്ച പ്രായമായ ഗർഭധാരണം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.

ആശുപത്രി റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം അസാധാരണമായ കേസായി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ഉൾപ്പെടെയുള്ള അഞ്ചംഗ ബെഞ്ചാണ് ഏപ്രിൽ 22 ന് ഗർഭഛിദ്രാനുമതി നൽകിയത്.

ഇന്ത്യൻ നിയമപ്രകാരം 24 ആഴ്ച പിന്നിട്ട ഗർഭം അവസാനിപ്പിക്കാൻ അനുമതി നൽകാറില്ല.

സിയോൺ ആശുപത്രി ഗർഭഛിദ്രത്തെ അനുകൂലിച്ചതോടെയാണ് ആർട്ടിക്കിൾ 142 പ്രകാരം കോടതി അനുമതി നൽകിയത്.

അവസാന നിമിഷം വരെ പെൺകുട്ടിക്ക് ഗർഭത്തെ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.

2021ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് പ്രകാരം അംഗീകൃത മെഡിക്കൽ പ്രാക്ടീഷണറുടെ അനുമതിയോടെ 20 ആഴ്ച വരെയുള്ള ഗർഭവും ചില സന്ദർഭങ്ങളിൽ 24 ആഴ്ച വരെയുള്ളവയും ഇല്ലാതാക്കാം.

അതിന് മുകളിലുള്ള കേസുകളിൽ കോടതിയെ സമീപിക്കണം.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...