തീരുമാനിക്കുന്നത് ജനങ്ങളാണ്; സുരേഷ് ഗോപി

എതിർ സ്ഥാനാർത്ഥി ആരെന്നുള്ളത് തനിക്കൊരു പ്രശ്നമേ അല്ലെന്ന് സുരേഷ് ഗോപി.

ആരു മത്സരിച്ചാലും ആരെ വിജയിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്.

തൃശ്ശൂരിൽ കോൺഗ്രസിന്റെ കെ മുരളീധരൻ എതിർ സ്ഥാനാർത്ഥിയായി വരുമെന്ന വാർത്തകൾക്ക് മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി.

“സ്ഥാനാർത്ഥിയെ മാറ്റുന്നതിനെക്കുറിച്ച് എനിക്കറിയില്ല. ജനമാണ് തീരുമാനിക്കേണ്ടത്. എന്തായാലും കാര്യങ്ങൾ ഗംഭീരമാകുന്നു.”

തൃശ്ശൂരിൽ ടി എൻ പ്രതാപന് പകരം മുരളീധരനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.

എന്തായാലും ബിജെപി വിജയിക്കുമെന്ന് സുരേഷ് ഗോപി ആവർത്തിച്ചു.

പത്മജിയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് സുരേഷ് ഗോപി പ്രതികരിക്കാൻ തയ്യാറായില്ല.

തൃശ്ശൂരിലെ സിറ്റിങ് എംപി ടി.എന്‍ പ്രതാപന്‍ പട്ടികയില്‍ ഇടം നേടിയില്ല. പ്രതാപനെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരിഗണിക്കുമെന്നാണ് ധാരണ.

മുരളീധരന്‍ മാറുന്ന വടകരയില്‍ ഷാഫി പറമ്പില്‍ എംഎല്‍എയോ ടി. സിദ്ദിഖ് എംഎല്‍എയോ മത്സരിക്കും. ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ തന്നെ മത്സരത്തിനിറങ്ങാനാണ് ധാരണയായിരിക്കുന്നത്

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....