സുരേഷ് ഗോപിക്ക് അഭിനയത്തിന് കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. നിലവില്‍ തത്വത്തിലാണ് അനുമതി നല്‍കിയിട്ടുള്ളത്. ഔദ്യോഗിക അനുമതി ഉടന്‍ നല്‍കും.

ഇതോടെ നീണ്ട അനിശ്ചിതത്വത്തിന് ശേഷം സുരേഷ് ഗോപിക്ക് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്താനുള്ള വഴി തെളിഞ്ഞു. ഒരു മാസം മുന്‍പ് കളഞ്ഞ താടി സുരേഷ് ഗോപി വീണ്ടും വളര്‍ത്തിത്തുടങ്ങിയിട്ടുമുണ്ട്.

സിനിമാ അഭിനയമാണ് വരുമാനമാര്‍ഗമെന്നും, ഒറ്റക്കൊമ്പന്‍ അടക്കം നിരവധി സിനിമകള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും, അനുകൂല തീരുമാനമുണ്ടായിരുന്നില്ല.

ഒറ്റക്കൊമ്പന്‍ എന്ന സിനിമയ്ക്കായി വളര്‍ത്തിയ വെള്ള താടിയും കറുത്ത മീശയുമായുള്ള ലുക്കിലാണ് സുരേഷ് ഗോപി മുന്‍പ് എല്ലായിടത്തും പ്രത്യക്ഷപ്പെട്ടിരുന്നത്.

എന്നാല്‍ കേന്ദ്ര സഹമന്ത്രിയായതോടെ അഭിനയം അനിശ്ചിതത്വത്തിലായിരുന്നു. ബിജെപി കേന്ദ്രനേതൃത്വം അനുമതി നല്‍കുമോ ഇല്ലയോ എന്ന കാര്യവും സംശയത്തിലായിരുന്നു. എന്നാല്‍ ആ അനിശ്ചിതത്വം ഇപ്പോള്‍ നീങ്ങി.

തിരുവനന്തപുരത്തുവെച്ച് സെപ്റ്റംബര്‍ 29നാണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക. എട്ട് ദിവസമാണ് ചിത്രീകരണം ഉണ്ടാകുക.

Leave a Reply

spot_img

Related articles

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന്

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന് കോട്ടയം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ജില്ലയിലെ 85277 കുട്ടികള്‍ക്ക് വാക്സിന്‍...

നാളെ മുതൽ മഴയുടെ ശക്തി കുറയും

പെരുമഴയിൽ സംസ്ഥാനത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം.നാളെ മുതൽ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.നിലവിൽ വടക്കൻ കേരളത്തിൽ...

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ചെങ്ങന്നൂർ തിട്ടമേൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.കുന്നത്തുരേത്ത് മോഹനൻ കെ. 73 - നെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചെവ്വാഴ്ച 11. മണിയോടെ യാണ്...

മേജർ രവിയുടെ പ്രസ്താവന; നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവിൻ്റെ ഓഫീസ്

ചലചിത്ര നടൻ ഇന്നസെന്റിന്റെ നിര്യാണവേളയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്,55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെ ആയിരുന്നു എന്ന ബി...