കരുണാകരന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെ ലൂര്‍ദ്ദ് മാതാവ് പള്ളിയില്‍ എത്തി സ്വര്‍ണ്ണകൊന്തയും സമര്‍പ്പിച്ചു.
നേരത്തേ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്ബായി ലൂര്‍ദ്ദ്മാതാവിന് സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ച സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയായി മടങ്ങിയെത്തിയപ്പോഴാണ് സ്വര്‍ണ്ണകൊന്തയും നല്‍കിയത്.
നേരത്തേ കെ. കരുണകരന്റെ തൃശൂരിലെ മുരളീമന്ദിരം സന്ദര്‍ശിച്ച സുരേഷ്‌ഗോപി കെ. കരുണാകരന്റെ സ്മൃതി കുടീരം സന്ദര്‍ശിച്ചിരുന്നു.
കെ. കരുണാകരന്റെ വീട്ടില്‍ എത്തിയതില്‍ തനിക്ക് രാഷ്ട്രീയമില്ലെന്നും ഗുരുത്വം നിര്‍വഹിക്കാനാണ് എത്തിയതെന്നും പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ് കരുണാകരനെന്നും പറഞ്ഞു. ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കെ. കരുണാകരന്റെ ഭാര്യ കല്ല്യാണിക്കുട്ടിയമ്മയെന്നും സുരേഷ് ഗോപി പറഞ്ഞു.
കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയെയൂം താരം പുകഴ്ത്തി. ഇന്ദിരാഗാന്ധിയെ ദീപ സ്തംഭമെന്ന വിശേഷിപ്പിച്ച സുരേഷ്‌ഗോപി ഭാരതത്തിന്റെ മാതാവെന്നും പറഞ്ഞു.