ടെക്നിഷ്യൻ പരിശീലനം: ഏപ്രിൽ 25 വരെ അപേക്ഷിക്കാം

തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ മെയ് 2 ന് ആരംഭിക്കുന്ന ടെക്നിഷ്യൻ പരിശീലനങ്ങളിലേക്ക് ഏപ്രിൽ 25 വരെ അപേക്ഷിക്കാം.

പ്ലസ്ടു യോഗ്യതയുള്ളവർക്ക് മൂന്നു മാസം ദൈർഘ്യമുള്ള പ്ലംബർ ജനറൽ ലെവൽ 4,  പ്ലസ് വൺ  യോഗ്യതയുള്ളവർക്ക് എഴുപതു ദിവസം ദൈർഘ്യമുള്ള എക്‌സ്‌കവേറ്റർ  ഓപ്പറേറ്റർ ലെവൽ 4,  പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക്  അറുപത്തി ഏഴു ദിവസം ദൈർഘ്യമുള്ള കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്നിഷ്യൻ ലെവൽ 4, അറുപത്തി അഞ്ചു ദിവസം ദൈർഘ്യമുള്ള അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3  എന്നീ പരിശീലനങ്ങളിലേക്ക്  അപേക്ഷിക്കാം.

പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക്  ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ അംഗീകാരമുള്ള  സർട്ടിഫിക്കറ്റ് ലഭിക്കും.

താത്പര്യമുള്ളവർ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 500 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25. വെബ്‌സൈറ്റ്: www.iiic.ac.in. വിശദവിവരങ്ങൾക്ക്: 8078980000.
        

Leave a Reply

spot_img

Related articles

സാങ്കേതിക സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പ് ഇന്ന് സമാപിക്കും

തിരുവനന്തപുരം/ കൊച്ചി: വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല സംഘടിപ്പിക്കുന്ന 3 ദിവസത്തെ സ്റ്റാർട്ടപ്പ്...

പണിമുടക്കി ‘വിൻഡോസ്’

പണിമുടക്കി വിൻഡോസ്! കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു; ലോകം നിശ്ചലം, ഇന്ത്യയിലും ഗുരുതര പ്രശ്‌നം. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം...

CET ക്കും ഐഐടി മദ്രാസിനും സംയുക്ത പേറ്റൻറ്

ഇനി വോൾട്ടേജ് അളക്കാം :വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരവും (CET ) ഐ ഐ ടി മദ്രാസും സംയുക്തമായി വികസിപ്പിച്ച നോൺ...

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതെന്ന് സർവേ റിപ്പോർട്ട്

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട്. 2024 ജനുവരി - മാർച്ച്‌ കാലയളവില്‍ കേരളത്തിലെ...