ബ്രസീലിൽ 14കാരൻ ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച മിശ്രിതം സ്വയം കുത്തിവച്ചതിനെ തുടർന്ന് മരിച്ചു. അപകടകരമായ ഒരു സോഷ്യൽ മീഡിയ ചലഞ്ചുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിൽ യുവാക്കൾ ചത്ത ചിത്രശലഭങ്ങളെ സ്വയം കുത്തിവയ്ക്കുന്ന ഒരു വൈറൽ സോഷ്യൽ മീഡിയ ട്രെൻഡ് പ്രചരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.14 വയസ്സുള്ള ഡേവി ന്യൂനെസ് മൊറേര എന്ന കുട്ടിയാണ് ചത്ത ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങളുമായി വെള്ളം കലർത്തി ആ മിശ്രിതം കാലിൽ കുത്തിവച്ചത്. കളിക്കുന്നതിനിടെ തനിക്ക് പരിക്കേറ്റതായി കൗമാരക്കാരൻ ആദ്യം പിതാവിനോട് പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഛർദ്ദിക്കുകയും മുടന്ത് അനുഭവപ്പെടുകയും ചെയ്ത കുട്ടിയുടെ നില വഷളായി. പിന്നീട് പ്ലാനാൾട്ടോയിലെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പാണ് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കുട്ടി മാതാപിതാക്കളോട് പറയുന്നത്. ഡേവിയുടെ തലയിണയ്ക്കടിയിൽ ഒളിപ്പിച്ച ഒരു സിറിഞ്ചും പിതാവ് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു