തായ്‌ലൻഡ് മ്യാൻമാർ ജോലി തട്ടിപ്പ്; തിരികെയെത്തിയ ഇന്ത്യക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സിബിഐ

തായ്ലൻഡ് മ്യാൻമാർ ജോലി തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ട് തിരികെയെത്തിയ ഇന്ത്യക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സിബിഐ. തിരികെയെത്തിയ ഇന്ത്യക്കാരിൽ നിന്ന് ഉദ്യോഗസ്ഥർ നേരിട്ട് വിവരങ്ങൾ തേടി. ഇവരുടെ കൈവശമുള്ള രേഖകളടക്കം പരിശോധിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഇവരെ അതാത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചയച്ചത്. മനുഷ്യകടത്തുമായി നേരത്തെ ബന്ധപ്പെട്ട് സിബിഐ എടുത്ത കേസിലാണ് നടപടി. കഴിഞ്ഞവർഷം തിരികെയെത്തിയ ഇന്ത്യക്കാരിൽ ചിലർ സൈബർ കേസുകളിൽ പിന്നീട് അറസ്റ്റിലായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിബിഐയും പരിശോധന കർശനമാക്കുന്നത്. തായ്ലാൻഡ് അതിർത്തി വഴി ഇന്ത്യക്കാരെ മ്യാൻമറിൽ എത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സൈബർ തട്ടിപ്പ് കേന്ദ്രങ്ങളുടെ ഇരയാവർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

Leave a Reply

spot_img

Related articles

ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. കേരളത്തിലെ ആശാ വര്‍ക്കര്‍മാരുടെ എല്ലാ കുടിശ്ശികയും കൊടുത്തു തീര്‍ത്തതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ...

കല്‍പ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്

പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റും ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ 2010 വിജയിയുമായ കല്‍പ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. നിസാം പേട്ടിലെ വീട്ടില്‍ വെച്ചാണ്...

ബുല്‍ധാനയിലെ ജനങ്ങളുടെ അസാധാരണ മുടി കൊഴിച്ചിലിന്റെ കാരണം കണ്ടെത്തി ആരോഗ്യ വിദഗ്ധന്‍

മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ഗ്രാമങ്ങളിലെ ജനങ്ങളുടെ അസാധാരണ മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്തി ആരോഗ്യ വിദഗ്ധന്‍. റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത ഗോതമ്പാണ് വില്ലനായത്. ഈ...

പത്താംക്ലാസ് ബോർഡ് പരീക്ഷ 2026 മുതല്‍ വർഷത്തില്‍ രണ്ടുതവണ; കരടുനിർദേശങ്ങള്‍ സി.ബി.എസ്.ഇ. പ്രസിദ്ധീകരിച്ചു

പത്താംക്ലാസ് ബോർഡ് പരീക്ഷ 2026 മുതല്‍ വർഷത്തില്‍ രണ്ടുതവണ നടത്തുന്നതിനുള്ള കരടുനിർദേശങ്ങള്‍ സി.ബി.എസ്.ഇ. പ്രസിദ്ധീകരിച്ചു.ഇത് പൊതുജനങ്ങളുടെ നിർദേശങ്ങള്‍ക്കായി പൊതുവിടത്തില്‍ പ്രസിദ്ധീകരിക്കും. ബന്ധപ്പെട്ടവർക്ക് മാർച്ച്‌ ഒൻപതുവരെ...