തലശ്ശേരി മത്സ്യമാർക്കറ്റും മൊത്തവിൽപന കേന്ദ്രവും തലായിലേക്ക് മാറ്റും: സ്പീക്കർ

തലശ്ശേരി മത്സ്യമാർക്കറ്റും മൊത്തവിൽപന കേന്ദ്രവും തലായിലേക്ക് മാറ്റുമെന്നും ഇതിനായി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും യോജിച്ച് പ്രവർത്തിക്കണമെന്നും നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ മത്സ്യമേഖലയിലെ സുസ്ഥിര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയുടെ ഘടക പദ്ധതിയായ സൗജന്യ ഫിഷ് വെൻഡിങ് ഓട്ടോ കിയോസ്‌ക് വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
150 കോടിയോളം രൂപയുടെ വികസനമാണ് തലായി ഹാർബറിൽ നടപ്പിലാക്കുന്നത്. ഇതിന്റെ സാധ്യതകൾ എല്ലാവർക്കും പൂർണമായും ഉപയോഗപ്പെടുത്താൻ സാധിക്കണമെന്നും തലശ്ശേരി മത്സ്യമാർക്കറ്റ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എല്ലാവർക്കും മത്സ്യം വിൽക്കാൻ തലായി ഹാർബർ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലേക്ക് മാറണമെന്നും സ്പീക്കർ പറഞ്ഞു.

5.6 കോടി രൂപയാണ് സൗജന്യ ഫിഷ് വെൻഡിങ് ഓട്ടോ കിയോസ്‌ക് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. യൂണിറ്റ് ഒന്നിന് 7.8 ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക്ക് ഓട്ടോ കിയോസ്‌ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഗുണഭോക്താക്കൾക്ക് 39 ലക്ഷം രൂപ ചെലവിലാണ് വിതരണം ചെയ്തത്. ഒറ്റത്തവണ ചാർജിൽ 130 കിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ഈ ഇലക്ട്രിക് മുച്ചക്ര വാഹനത്തിന് 250 കിലോഗ്രാമിലേറെ ഭാരം വഹിക്കുവാനും ശേഷിയുണ്ട്.

മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ അധ്വാനഭാരം ലഘൂകരിക്കുന്നതിനും വരുമാന വർധനവിനുമായി 150 ഐസ് ബോക്‌സുകൾ പദ്ധതിയുടെ ഭാഗമായി ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. ഗുണഭോക്താവിന് 100 ശതമാനം സബ്സിഡിയോട് കൂടിയാണ് തൊഴിലുപകരണങ്ങൾ വിതരണം ചെയ്യുന്നത്. കേരള സംസ്ഥാന തീരദേശ വികസന കോർപറേഷനാണ് പദ്ധതിയുടെ നിർവഹണ ഏജൻസി.

തലായി ഹാർബറിൽ നടന്ന ചടങ്ങിൽ തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ കെ.എം ജമുനാ റാണി ടീച്ചർ അധ്യക്ഷയായി. കെ എസ് സി എ ഡി സി കോഴിക്കോട് റിജിയണൽ മാനേജർ കെ.ബി.രമേശ് റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആർ ജുഗുനു, തലശ്ശേരി ഫിഷറീസ് എക്‌സ്റ്റെൻഷൻ ഓഫീസർ എ.കെ സംഗീത, തലശ്ശേരി നഗരസഭ വാർഡ് കൗൺസിലർമാരായ ജിഷ ജയചന്ദ്രൻ, ടെൻസി നോമിസ്, കെ അജേഷ്, പി.പി. ഉസ്മാൻ എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...