നിഖ്യാ സുന്നഹദോസിൻ്റെ 1700-ാം മത് വാർഷികം മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും

എ.ഡി. 325-ൽ നടന്ന നിഖ്യാ സുന്നഹദോസിൻ്റെ 1700 -ാം മത് വാർഷികം കോട്ടയം പഴയ സെമിനാരിയിൽ ഡിസംബർ 23 നാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അറിയിച്ചു.

രാവിലെ 9 -ന് ആരംഭിക്കുന്ന പരിപാടികളുടെ ഭാഗമായി പ്രബന്ധ അവതരണം, പ്രമുഖ വേദ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ ചർച്ചകൾ എന്നിവ നടക്കും.ഉച്ചകഴിഞ്ഞ് കാതോലിക്ക ബാവയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ ഇതര സഭാ പ്രതിനിധികളടക്കം
300 പേർ പങ്കെടുക്കും. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാരായവരുടെ സംഗമവും നടത്തുമെന്നും കാതോലിക്ക ബാവ പറഞ്ഞു. ഡിസംബർ 31 ന് കോട്ടയം പഴയ സെമിനാരിയിൽ നടക്കുന്ന ചടങ്ങിൽ പ്രഥമ മലങ്കര മാർത്താേമൻ പുരസ്ക്കാരം മജിഷ്യൻ ഗോപിനാഥ് മുതുകാടിന് സമ്മാനിക്കും.സംഗമത്തിൽ വിവിധ ജില്ലകളിൽ നിന്നുമുള്ളവരുടെ കലാപ്രകടനങ്ങൾ, സ്നേഹവിരുന്ന് എന്നിവയും നടക്കുമെന്നും കാതോലിക്ക ബാവ അറിയിച്ചു.

Leave a Reply

spot_img

Related articles

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...