പുണർതം നാൾ നാരായണവർമ്മ പന്തളം രാജപ്രതിനിധി

2026 വർഷത്തെ ശബരിമല മകരവിളക്ക് മഹോത്സവത്തിന് ജനുവരി 12-ന് പന്തളത്തു നിന്നും ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്രക്ക് നേതൃത്വം നല്‍കാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം പുണര്‍തംനാള്‍ നാരായണവർമ്മയെ പന്തളം കൊട്ടാരം വലിയതമ്പുരാൻ തിരുവോണംനാൾ രാമവർമ്മ വലിയരാജ നിയോഗിച്ചു.

പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ പരേതയായ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും കോട്ടയം നട്ടാശ്ശേരി കാഞ്ഞിരക്കാട്ടു ഇല്ലത്ത് കെ. എൻ. നാരായണൻ നമ്പൂതിരിയുടെയും ദ്വിതീയ പുത്രനാണ് നാരായണവർമ്മ.കേരള സർക്കാർ സർവ്വീസിൽ അഡ്വക്കേറ്റ് ജനറൽ’സ് ഓഫീസിൽ അണ്ടർ-സെക്രട്ടറിയായി വിരമിച്ച ശേഷം പന്തളം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറിയായി 2016 മുതൽ 2023 വരെ പ്രവർത്തിച്ചു. 2018-ലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് പന്തളത്തു നടത്തിയ ആദ്യത്തെ നാമജപഘോഷയാത്രയ്ക്കും ആചാര സംരക്ഷണ പ്രവർത്തനങ്ങൾക്കും സജീവമായി നേതൃത്വം നൽകി.

പന്തളം കൊട്ടാരത്തിലെ ‘പാലസ് വെൽഫയർ സൊസൈറ്റി’-യുടെ സ്ഥാപക അംഗവും മുൻ ഖജാൻജിയും, വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്ര ഉപദേശക സമിതിയിൽ കൊട്ടാരം പ്രതിനിധിയും ആണ്.ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന അദ്ധ്യക്ഷനാണ്. നിലവിൽ ആലുവ തന്ത്രവിദ്യാപീഠം രക്ഷാധികാരിയായും പ്രവർത്തിച്ചു വരുന്നു.ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെയും തിരുവാഭരണപാത സംരക്ഷണ സമിതിയുടെയും സ്ഥാപകാംഗവും രക്ഷാധികാരിയും കൂടിയാണ്.രാജലക്ഷ്മി വർമ്മ, വൈക്കം, SBI (Retd.), സഹധർമ്മിണിയാണ്. പ്രീതി വർമ്മ (USA) ശ്രീദേവി വർമ്മ (Procore) എന്നിവർ മക്കളും, അരുൺ രവി വർമ്മ, ശ്രീകാന്ത് നീലകണ്ഠൻ, എന്നിവർ മരുമക്കളുമാണ്. ശ്രീരാം വർമ്മ കൊച്ചുമകൻ ആണ്.ശ്രീമതി വിജയലക്ഷ്മി തമ്പുരാട്ടി, ശ്രീമതി സുജാത തമ്പുരാട്ടി, പരേതനായ മുൻ രാജപ്രതിനിധി മകയിരം നാൾ കേരള വർമ്മ, ശ്രീമതി ശ്രീലത തമ്പുരാട്ടി, കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റും മുൻ രാജപ്രതിനിധിയുമായ മൂലം നാൾ ശങ്കർ വർമ്മ എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....