17 മൊബൈൽ കൺട്രോൾ ..സർ17 ആൻസറിംഗ്; ‘ആരം’ ടീസർ എത്തി

17 മൊബൈൽ കൺട്രോൾ…സാർ17 ആൻസറിംഗ്…വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ…നമുക്കു പണിയാകുമല്ലോ സാറേ…അതിൻ്റെയിടയിൽ പോയി ചാടിയോ ?
കൂടി വന്നാൽ ഒരു സസ്പെൻഷൻ … അതിൽ കൂടുതൽ ഒന്നുമില്ലല്ലോ?ഇതെല്ലാം കേൾക്കുമ്പോൾ ഒരു ക്രൈമും,പൊലീ
സിൻ്റെ അന്വേഷണവും നടപടികളുമൊക്കെയാണന്നു വ്യക്തം.രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിൻ്റെ ടീസറിലെ പ്രസക്‌തമായ ഭാഗങ്ങളാണിത്.സെപ്റ്റംബർ മാസത്തിൽ റിലീസ്സിനൊരുങ്ങുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ ഭാഗമായി പുറത്തുവിട്ട ഈ ടീസർ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്.ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ സിനിമയുടെ എല്ലാ ഫോർമുലകളും ചേർത്തൊരുക്കുന്ന ഈ സിനിമ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തു തന്നെ എത്തുമെന്നുറപ്പ്. പൂർണ്ണമായുംകോഴിക്കോടിൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഇമോഷണൽ ഡ്രാമ ത്രില്ലറായിട്ടാണ് ഈ ചിത്രം എത്തുന്നതെന്ന് സംവിധായകൻ രജീഷ് പരമേശ്വരൻ പറഞ്ഞു.സൈജുക്കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സൈജുക്കുറുപ്പിൻ്റെമുൻ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥവും . ഗൗരവുമായ ഒരു കഥാപാത്രമാണ് ഇതിലെ സി.ഐ. ആൻ്റോ.നീതിനിർ വ്വഹണത്തിൽ എപ്പോഴും , സത്യസന്ധനായി നില കൊള്ളുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹത്തിനു നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളിലൂടെ യാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.ഗുഡ് ഹോപ്പ് പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽഡോ. ജുനൈസ് ബാബുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ്,ദിനേശ് പ്രഭാകർ മനോജ്.കെ.യു ,-ജയരാജ് വാര്യർ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലൻ,സുരദി സന്തോഷ് രമാദേവി, മാസ്റ്റർ ആദം എറിക്ക്,,എന്നിവരും പ്രധാന താരങ്ങളാണ്.സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായവിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിൻ്റെതിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങൾ – കൈതപ്രം,,ജിസ് ജോയ്, ജോപോൾ ‘
സംഗീതം – രോഹിത് ഗോപാലകൃഷ്ണൻ ‘
ജെയ്ക്ക് ബിജോയ്സിൻ്റെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ.
പ്രൊഡക്ഷൻ ഡിസൈനർ – ബാബു പിള്ള’
കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ.
മേക്കപ്പ- കിരൺ മനോജ്..
സ്റ്റിൽസ് – സിബിചീരൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷിബിൻ കൃഷ്ണ..
സൗണ്ട് ഡിസൈൻ -റോബിൻ ടോം .
കോറിയോഗ്രഥി- ശ്രീജിത്ത് ഡാൻസ് സിറ്റി..
ഫിനാൻമ്പ് കൺട്രോളർ- സിജോ ഡൊമിനിക്ക് .
ഡിസൈൻ- മാമി ജോ.
ഡിജിറ്റൽ മാർക്കറ്റിംഗ് – മാംഗോ സ്പേസ് .
മാർക്കറ്റിംഗ് ആൻഡ് അഡ്വർട്ടൈസിംഗ്- ബ്രിംഗ് ഫോർത്ത് ..
പ്രൊഡക്ഷൻ മാനേജർ – മെഹ്മൂദ് കാലിക്കട്ട്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷാജി കൊല്ലം.
പ്രൊഡക്ഷൻ കൺട്രോളർ. നികേഷ്
നാരായണൻ.
ഗുഡ് ഫെല്ലാസ് റിലീസ്സ്യം, റോവാൻ എൻ്റെർടൈൻമെൻ്റുംചേർന്ന് സെപ്റ്റംബറിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

തരുൺമൂർത്തി -മോഹലാൽ ചിത്രം’അതിമനോഹരം’ ചിത്രീകരണം പൂർത്തിയായി

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.സെപ്റ്റംബർ മൂന്ന് രാത്രിയോടെ...

മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ

ഏറെ ചർച്ച ചെയ്യപ്പെടുകയും , മികച്ച വിജയം നേടുകയും ചെയ്ത ടോവിനോ തോമസ് നായകനായ ‘നരിവേട്ട’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി....

തീയേ തലൈവിയേ… ഓട്ടം തുള്ളലിലെ രണ്ടാമതു വീഡിയോ സോങ് പുറത്തു വിട്ടു

തീയേ തലൈവിയേ പാമ്പേ അണിഞ്ഞോളൂ ...എന്നു തുടങ്ങുന്ന ഓട്ടംതുള്ളൽ എന്ന ചിത്രത്തിലെ രണ്ടാമതു വീഡിയോ ഗാനം പുറത്തുവിട്ടു.പ്രശസ്‌ത മഞ്ജൂ വാര്യരുടെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ...

“കുറ്റം എന്നായാലും മറനീക്കി പുറത്തുവരും” പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ ടീസർ എത്തി

പൊലീസ് ഡിപ്പാർട്ട് മെൻ്റിന് ചില നടപടി ക്രമങ്ങളുണ്ട്. നീതിനിർവ്വഹണത്തിനും, കേസ് തെളിയിക്കുന്നതിനുമൊക്കെക്കെ ഈ നടപടിക്രമങ്ങൾ പല രീതിയിലായി കടന്നു വരും. .ഷഹദ് സംവിധാനം ചെയ്യുന്ന...