മണർകാട് കത്തീഡ്രലിൽ പൊതുസമ്മേളനം ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനം ഇന്ന് നടക്കും. വൈകുന്നേരം ആറിന് മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസ് അധ്യക്ഷത വഹിക്കുന്ന യോ​ഗത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് എമരിറ്റസ് ക​ർ​ദ്ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ശാന്തി​ഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ​ഗുരുരത്നം ജ്ഞാന തപസ്വി പ്രഭാഷണം നടത്തും.മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് കോ​ള​ജിലെ പു​തി​യ ബ്ലോ​ക്കി​ന്‍റെ​യും മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ പ്ല​സ്ടു കോ​ഴ്സു​ക​ൾ​ക്കാ​യി നി​ർമിച്ച ബ്ലോ​ക്കി​ന്‍റെ​യും മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ ന​വീ​ക​രി​ച്ച കാ​ഷ്വാ​ലി​റ്റി​യു​ടെ​യും ഉ​ദ്ഘാ​ട​നം മുഖ്യമന്ത്രിയും സേ​വ​കാ​സം​ഘം നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ അ​ടി​സ്ഥാ​ന ശി​ലാ വി​ത​ര​ണം ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽഎ‌‌യും നിർവഹിക്കും. നവാഭിഷിക്തനായ ​ഗബ്രിയേൽ മോർ ​ഗ്രീ​ഗോറിയോസ് മെത്രാപ്പോലീത്തയെ ഫ്രാൻസിസ് ജോർജ് എംപി‌യും കോ​ർ​എ​പ്പി​സ്കോ​പ്പ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട കാ​ലാ​യി​ൽ കു​ര്യാ​ക്കോ​സ് കോ​ർ​എ​പ്പി​സ്കോ​പ്പ‌യെ മു​ൻ മ​ന്ത്രി ​വി.​എ​ൻ. വാ​സ​വ​നും അനുമോദിക്കും. കത്തീഡ്രൽ സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ റിപ്പോർട്ട് അവതരിപ്പിക്കും. മണർകാട് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഫിലിപ്പ്, പ്രോ​ഗ്രാം കൺവീനർ ജെ. മാത്യൂസ് കോർ എപ്പിസ്കോപ്പ മണവത്ത്, ട്രസ്റ്റി ഇ.വി. കുര്യാക്കോസ് ഇടച്ചേരിൽ എന്നിവർ പ്രസം​ഗിക്കും.

Leave a Reply

spot_img

Related articles

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...

ചിറയിന്‍കീഴിലെ സംഘര്‍ഷം; രമ്യ ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു

ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ കയ്യാങ്കളിയില്‍ കേസെടുത്ത് പൊലീസ്.രണ്ട് കൂട്ടരുടെയും പരാതികളിലാണ് കേസെടുത്തിരിക്കുന്നത്. എംഎല്‍എ നല്‍കിയ പരാതിയില്‍ ഏഴുപേര്‍ക്കെതിരെയാണ് കേസെടുത്തത്.ജില്ലാ...

കോഴിക്കോട് റെയില്‍വേ ട്രാക്കിലേക്ക് ലോറി വീണു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു

കോഴിക്കോട് റെയിൽവെ ട്രാക്കിലേക്ക് ലോറി വീണു.വടകര മുക്കാളിയിലെ ട്രാക്കിലേക്കാണ് ലോറി വീണത്.ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം.അപകടത്തെ തുടർന്ന് ട്രെയിനുകള്‍ വൈകുകയാണ്.ലോറി ട്രാക്കിൽ തന്നെ കിടക്കുകയാണ്റെയില്‍വേ...