തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി എട്ട് പേർ മരിച്ചു

എൻജിനീയറിം​ഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറി എട്ടുപേർക്ക് ദാരുണാന്ത്യം. പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്ച അർധരാത്രിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.മരിച്ചവരിൽ ഏഴുപേർ ഡിണ്ടിഗലിലെ എൻജിനീയറിങ് വിദ്യാർഥികളാണെന്നാണ് പ്രാഥമിക വിവരം.മരിച്ചവരുടെ തിരിച്ചറിയൽ നടപടികൾ പൂർത്തിയായിട്ടില്ല.തമിഴ്നാട് റജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ദേശീയപാതയിൽ നിർമാണം നടക്കുന്ന ഭാഗത്ത് റോഡരികിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.അമിത വേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.അപകടസമയത്ത് ലോറിയിൽ ഉറങ്ങിക്കിടന്നവരാണ് വിവരം നാട്ടുകാരെ അറിയിച്ചത്.പിന്നാലെ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.സംഭവമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.മരിച്ചവരുടെ മൃതദേഹങ്ങൾ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.അപകടം നടന്ന മേഖലയിൽ റോഡരികിൽ മൂന്ന് ലോറികൾ നിർത്തിയിട്ടുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.ഇതിൽ മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള ലോറിയുടെ പിന്നിലാണ് കാർ ഇടിച്ചുകയറിയത്.പ്രദേശത്ത് അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിച്ചു.

Leave a Reply

spot_img

Related articles

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...

ചിറയിന്‍കീഴിലെ സംഘര്‍ഷം; രമ്യ ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു

ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ കയ്യാങ്കളിയില്‍ കേസെടുത്ത് പൊലീസ്.രണ്ട് കൂട്ടരുടെയും പരാതികളിലാണ് കേസെടുത്തിരിക്കുന്നത്. എംഎല്‍എ നല്‍കിയ പരാതിയില്‍ ഏഴുപേര്‍ക്കെതിരെയാണ് കേസെടുത്തത്.ജില്ലാ...

കോഴിക്കോട് റെയില്‍വേ ട്രാക്കിലേക്ക് ലോറി വീണു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു

കോഴിക്കോട് റെയിൽവെ ട്രാക്കിലേക്ക് ലോറി വീണു.വടകര മുക്കാളിയിലെ ട്രാക്കിലേക്കാണ് ലോറി വീണത്.ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം.അപകടത്തെ തുടർന്ന് ട്രെയിനുകള്‍ വൈകുകയാണ്.ലോറി ട്രാക്കിൽ തന്നെ കിടക്കുകയാണ്റെയില്‍വേ...