കെ ബി പ്രദീപിനെ ദേവസ്വം വകുപ്പ് സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതിലൂടെ വ്യക്തമാകുന്നത് സ്വർണക്കൊള്ള കേസിലെ പ്രതികൾക്ക് കോൺഗ്രസുമായുള്ള ബന്ധം; കെ കെ ശൈലജ

സ്മാർട്ട്‌ ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പ് സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതിലൂടെ വ്യക്തമാകുന്നത് സ്വർണക്കൊള്ള കേസിലെ പ്രതികൾക്ക് കോൺഗ്രസുമായുള്ള ബന്ധമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ.യുഡിഎഫ് പ്രതിപക്ഷത്ത് ഇരുന്നപ്പോൾ പറഞ്ഞതിന് കടകവിരുദ്ധമായാണ് ഇപ്പോൾ എല്ലാം പ്രവർത്തിക്കുന്നത്.എൽഡിഎഫ് ആണ് സ്വർണ്ണം കട്ടത് എന്നായിരുന്നു യുഡിഎഫിന്റെ ആരോപണം.ശബരിമലയിലെ സ്വർണ്ണം കട്ടവരും വാങ്ങിയവരും ഒന്നിച്ച് സോണിയ ഗാന്ധിയെ കാണുന്നതിന്റെ ചിത്രങ്ങൾ അടക്കം വെളിയിൽ വന്നു.എന്നിട്ടും സ്വർണ്ണം കട്ടത് സഖാക്കൾ ആണെന്നായിരുന്നു പ്രചരണം.അന്ന് പ്രതികൾക്ക് വേണ്ടി വാദിച്ച വക്കീൽ ഇപ്പോൾ ഗവൺമെന്റിനു വേണ്ടി വാദിക്കാൻ എത്തുന്നു.സ്വർണ്ണക്കൊള്ളക്കാരുമായി ആർക്കാണ് യഥാർത്ഥത്തിൽ ബന്ധം ഉള്ളത് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും കെ കെ ശൈലജ കോട്ടയത്ത്‌ പറഞ്ഞു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....