നിയമസഭാ സമ്മേളനം ജനുവരി മൂന്നാം വാരം ആരംഭിക്കും

നിയമസഭാ സമ്മേളനം ജനുവരി മൂന്നാം വാരം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണെങ്കിലും സമ്പൂർണ ബജറ്റ് പാസാക്കാനാണ് ആലോചന.നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകുന്ന സർക്കാർ കഴിഞ്ഞ 55 വർഷത്തിനിടെ ആദ്യമായാണ് സന്പൂർണ ബജറ്റ് അവതരിപ്പിക്കുന്നത്. സാധാരണയായി സർക്കാരിന്റെ അവസാന വർഷത്തിലെ ഇടക്കാല ബജറ്റില്‍ മേയ് മാസം പുതുതായി വരുന്ന സർക്കാർ മാറ്റം വരുത്തി പുതിയ ബജറ്റ് അവതരിപ്പിക്കാറുണ്ട്. ഇതിനാലാണ് മൂന്നു മാസത്തെ വരവ് ചെലവുകള്‍ക്ക് നിയമസാധുത ലഭിക്കാൻ വോട്ട് ഓണ് അക്കൗണ്ട് പാസാക്കി പിരിയാറുള്ളത്.

ജനുവരി മൂന്നാംവാരം ഗവർണർ ആർ.വി. അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സന്പൂർണ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. അടുത്തിടെ അന്തരിച്ച സിറ്റിംഗ് അംഗം കാനത്തില്‍ ജമീലയ്ക്ക് ചരമോപചാരം അർപ്പിച്ചു സഭ പിരിയും. തൊട്ടടുത്ത മൂന്നു ദിവസങ്ങളില്‍ ഗവർണറുടെ നയപ്രഖ്യാപനത്തിനു മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. തുടർന്നാകും ബജറ്റ് അവതരിപ്പിക്കുക.

ബജറ്റ് ചർച്ചയ്ക്കു ശേഷം വകുപ്പുതിരിച്ച്‌ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടും. തുടർന്ന് രണ്ടാഴ്ച സബ്ജക്ട് കമ്മിറ്റികള്‍ ചേരേണ്ടതിനാല്‍ സഭയ്ക്ക് അവധി നല്‍കും. പിന്നീട് സഭ സമ്മേളിച്ച്‌ 13 ദിവസത്തെ ഡിമാൻഡ് ചർച്ചകള്‍ക്കു ശേഷം സന്പൂർണ ബജറ്റ് പാസാക്കാനാണ് ആലോചന. മൂന്നാം തവണയും പിണറായി സർക്കാർ അധികാരത്തില്‍ തിരിച്ചുവരുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് സന്പൂർണ ബജറ്റ് പാസാക്കുന്ന നടപടിയിലേക്കു പോകാൻ ആലോചിക്കുന്നത്. മാർച്ച്‌ 20നോടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

Leave a Reply

spot_img

Related articles

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...