ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ കുവൈറ്റ് സഫാ ആശുപത്രി മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ സുഹൃത്തുക്കളും അയല്‍ക്കാരും അടക്കം ആദരാഞ്ജലി അര്‍പ്പിച്ചു.കണ്ണൂര്‍ മാന്തളം സ്വദേശി സൂരജ് ജോണ്‍ (40), ഭാര്യ ബിന്‍സി തോമസ് (36) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് സ്വയം കുത്തി മരിക്കുകയായിരുന്നെന്നാണ് സംഭവം.സംസ്കാരം കണ്ണൂര്‍ മാന്തളത്ത് സൂരജിന്‍റെ ഇടവക ദേവാലയത്തില്‍ ഒന്നിച്ച് നടത്താനാണ് ആലോചനയെന്നാണ് വിവരം.എറണാകുളം കീഴില്ലം സ്വദേശിനിയായ ബിന്‍സിയുടെ മൃതദേഹവും ഭര്‍ത്താവ് സൂരജിന്‍റെ മൃതദേഹത്തിനൊപ്പം കണ്ണൂരിലേയ്ക്കാണ് കൊണ്ടുപോകുന്നത് എന്നാണ് റിപ്പോർട്ട്.അതേസമയം ഇരുവരുടെയും മരണം സംബന്ധിച്ച് കുവൈറ്റ് പോലീസിന്‍റെ അന്വേഷണം തുടരുകയാണ്. ബിന്‍സിയെ കൊലപ്പെടുത്തി ഏതാനും മിനിട്ടുകള്‍ക്കുശേഷമാണ് സൂരജ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.ബിന്‍സിയെ കൊലപ്പെടുത്തിയ വിവരം ബിന്‍സിയുടെ ചില സുഹൃത്തുക്കളെ തന്നെ സൂരജ് വിളിച്ചറിയിച്ചതായാണ് പറയുന്നത്.