കുവൈറ്റില്‍ കഴിഞ്ഞ ദിവസം മരിച്ച മലയാളി ദമ്ബതികളുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിക്കും

ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ കുവൈറ്റ് സഫാ ആശുപത്രി മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ സുഹൃത്തുക്കളും അയല്‍ക്കാരും അടക്കം ആദരാഞ്ജലി അര്‍പ്പിച്ചു.കണ്ണൂര്‍ മാന്തളം സ്വദേശി സൂരജ് ജോണ്‍ (40), ഭാര്യ ബിന്‍സി തോമസ് (36) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് സ്വയം കുത്തി മരിക്കുകയായിരുന്നെന്നാണ് സംഭവം.സംസ്കാരം കണ്ണൂര്‍ മാന്തളത്ത് സൂരജിന്‍റെ ഇടവക ദേവാലയത്തില്‍ ഒന്നിച്ച്‌ നടത്താനാണ് ആലോചനയെന്നാണ് വിവരം.എറണാകുളം കീഴില്ലം സ്വദേശിനിയായ ബിന്‍സിയുടെ മൃതദേഹവും ഭര്‍ത്താവ് സൂരജിന്‍റെ മൃതദേഹത്തിനൊപ്പം കണ്ണൂരിലേയ്ക്കാണ് കൊണ്ടുപോകുന്നത് എന്നാണ് റിപ്പോർട്ട്.അതേസമയം ഇരുവരുടെയും മരണം സംബന്ധിച്ച്‌ കുവൈറ്റ് പോലീസിന്‍റെ അന്വേഷണം തുടരുകയാണ്. ബിന്‍സിയെ കൊലപ്പെടുത്തി ഏതാനും മിനിട്ടുകള്‍ക്കുശേഷമാണ് സൂരജ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.ബിന്‍സിയെ കൊലപ്പെടുത്തിയ വിവരം ബിന്‍സിയുടെ ചില സുഹൃത്തുക്കളെ തന്നെ സൂരജ് വിളിച്ചറിയിച്ചതായാണ് പറയുന്നത്.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...