കട്ടപ്പന നഗരസഭാ പൊതു കിണറിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കട്ടപ്പന നഗരസഭാ പൊതു കിണറിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.കുന്തളംപാറ വട്ടുകുന്നേൽപടി കുന്നുപറമ്പിൽ ജോമോൻ(38)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം രാവിലെ കിണറിന്റെ പരിസരം വൃത്തിയാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇവർ പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. കട്ടപ്പന ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുത്തത്.തുടർന്ന് കട്ടപ്പന പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച ജോമോൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. 20 വർഷത്തോളമായി കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ.മൃതദേഹം ഇടുക്കി മെഡി.കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Leave a Reply

spot_img

Related articles

രഞ്ജിട്രോഫി ടീമിനെ സർക്കാർ ആദരിക്കുന്നു

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിനെ കേരള സർക്കാർ ആദരിക്കുന്നു. ഇന്ന് വെെകുന്നേരം 6 മണിക്ക് തിരുവനന്തപുരം...

പ്രതിപക്ഷത്തിന് സമയപ്പൂട്ട്

ആശാവർക്കർമാ രുടെ പ്രശ്നം അവതരിപ്പിക്കുന്നതിന് പ്രതിപക്ഷത്തിന് സമയപ്പൂട്ട് .പ്രതിപക്ഷ നേതാവിൻ്റെ വാക്കൗട്ട് പ്രസംഗം പൂർത്തിയാക്കാൻ അനുവദിച്ചില്ല. പ്രതിപക്ഷ നേതാവിൻ്റെ മൈക്ക് കട്ട് ചെയ്ത സ്പീക്കർ...

കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം

കാസർകോട്, മഞ്ചേശ്വരം വാമഞ്ചൂരിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. കിഷൻ കുമാർ, ജനാർദ്ദനൻ, അരുൺ എന്നിവരാണ് മരിച്ചത്....

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റും

വെഞ്ഞാറമൂട് കൂട്ടകൊല കേസിലെ പ്രതി അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റും. നിലവിൽ ആശുപത്രിയിൽ കഴിയുന്ന പ്രതിയെ ജയിലേക്ക് മാറ്റിയ ശേഷമായിരിക്കും പൊലീസ് കസ്റ്റഡി അപേക്ഷ...