കോഴിക്കോട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചുകയറ്റിയതിന് സ്വകാര്യബസ് ഡ്രൈവര്‍ക്കെതിരെ കേസ്.
നിലാവ് എന്ന പേരിലുള്ള ബസിന്റെ ഡ്രൈവര്‍ക്കെതിരെയാണ് കേസ്. അലക്ഷ്യമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
വാഹന വ്യൂഹം തീരുന്നതിന് മുമ്പേ ബസ് വലത്തേക്കൊടിക്കുകയായിരുന്നു. ബസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കോഴിക്കോട്ടെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പോവുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.