നവകേരള സര്‍വെ റദ്ദാക്കിയ നടപടി ജനങ്ങളുടെ പണം ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനു കിട്ടിയ തിരിച്ചടി: സണ്ണി ജോസഫ്

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇടതുസര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനു കിട്ടിയ കനത്ത പ്രഹരമാണ് നവകേരള സര്‍വെ റദ്ദാക്കിയ ഹൈക്കോടതി നടപടിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.

സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവാക്കിയ 20 കോടി രൂപ സിപിഎം തിരിച്ചടച്ച് കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം. പൊതുജനങ്ങളുടെ നികുതിപ്പണം എടുത്ത് സിപിഎം കേഡര്‍ സഖാക്കളെ ഇറക്കി സര്‍വെ നടത്താനായിരുന്നു സര്‍ക്കാരിന്റെ ദുരുദ്ദേശ്യം.

നിത്യ നിദാന ചെലവിന് പോലും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാതിരിക്കുമ്പോഴാണ് അനാവശ്യ കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ തുക മാറ്റിവെച്ചത്. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യം കിട്ടാതെ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു, മരുന്നും ചികിത്സയും കിട്ടാതെ രോഗികള്‍ ആശുപത്രികളില്‍ മരിക്കുന്നു. ജനങ്ങളുടെ ആവശ്യത്തിനുള്ള പണം ചെലവാക്കുന്നതിനു പകരം പൊതുജനത്തിന്റെ പണം കൊള്ളയടിക്കുകയാണ് പിണറായി സര്‍ക്കാര്‍.

അധികാരം വിട്ടൊഴിഞ്ഞു പോകുപോക്കില്‍ ഖജനാവില്‍ ശേഷിക്കുന്ന ചില്ലിക്കാശും എടുത്ത് അടച്ചുപൊളിക്കുന്ന പരിപാടികളാണ് മുഖ്യമന്ത്രിയും കൂട്ടരും ആസൂത്രണം ചെയ്യുന്നത്. അയ്യപ്പ സംഗമത്തിലെ കോടികളുടെ അഴിമതിയും ദുര്‍ചെലവും മറ്റൊരു ഉദാഹരണമാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

Leave a Reply

spot_img

Related articles

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം.ആദ്യം തട്ടിപ്പുകാരുടെ കോളില്‍ വിശ്വസിച്ചു പോയെങ്കിലും പിന്നീട് തട്ടിപ്പ് തരിച്ചറിഞ്ഞ എംഎല്‍എ കോള്‍ കട്ട്...

ഇറിഗേഷന്‍ ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇറിഗേഷന്‍ ടൂറിസം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇറിഗേഷന്‍...

ജി സുധാകരനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി

ജി സുധാകരനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി.കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ എന്നിവരാണ് ജി സുധാകരനുമായി...

ശബരിമലയിൽ റൂം ബുക്കിങ് ഇന്നു മുതൽ

മീനമാസ പൂജയ്ക്കും ശബരിമല ഉത്സവത്തിനുമായി നട തുറക്കുമ്പോൾ സന്നിധാനത്ത് ഭക്തജനങ്ങൾക്ക് താമസിക്കാനുള്ള റൂം ബുക്കിങ് ഇന്നു മുതൽ ആരംഭിക്കും.www.onlinetdb.com വെബ്സൈറ്റ് വഴിയാണ് റൂം ബുക്ക്...