വഴിവക്കിൽ നിന്ന തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി 3 പേർക്ക് പരുക്ക്

എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ നിന്ന തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി. അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. തമിഴ്നാട് ട്രിച്ചി,താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ് (39) എന്നിവർക്കാണ് പരുക്കേറ്റത്.ഇതിൽ സുരേഷിൻ്റെ നില ഗുരുതരമാണ്.രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്.പമ്പാവാലി പാലത്തിന് സമീപം വഴിവക്കിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന തീർത്ഥാടകർക്ക് മേലാണ് വാഹനം പാഞ്ഞുകയറിയത്.ശബരി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിൻ്റെ വാഹനമാണ് അപകടത്തിനിടയാക്കിയത്. ഇവർ സഞ്ചരിച്ച കാർ മുൻപിൽ പോയ ബസിലിടിച്ച ശേഷം തെന്നിമാറി തീർത്ഥാടകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പരുക്കേറ്റവരെയെല്ലാം കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേയ്ക്ക് മാറ്റി.

Leave a Reply

spot_img

Related articles

തെരുവില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവ‍ർക്കെതിരെ കർശന നടപടി

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ നി‍ർദേശിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ‍ർക്കാരിന്‍റെ സർക്കുലർ.ഷെല്‍ട്ടർ ഹോമുകള്‍ വേഗത്തില്‍ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തണമെന്നുമാണ് നി‍ർദേശം.തെരുവുനായശല്യത്തിന് പരിഹാരം...

ആലപ്പുഴയിൽ പട്ടാപ്പകൽ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 15 പവൻ കവർന്നു

വീട് വാടകയ്ക്കെടുക്കാനെന്ന വ്യാജേനയെത്തി ദമ്പതികളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ സ്വർണാഭരണങ്ങൾ കവർന്നു.കൈതവന കണിയാംകുളം അപർണയിൽ സുദർശനന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ...

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച് കേരളം; കഞ്ചിക്കോട് കോച്ച് ഫാക്ടറിയും പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

കേരളം ഏറെ വിവാദങ്ങൾക്ക് വഴിവെച്ച കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. സിൽവർ...

അയർക്കുന്നത്ത് വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

കോട്ടയത്ത് മഴക്കെടുതിയിൽ ഒരു മരണം കൂടി. അയർക്കുന്നം ആറുമാനൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. മീനച്ചിലാറിൻ്റെ തീരപ്രദേശമായ ആറുമാനൂർ മൂഴിക്കൽ കടവ് പുളിഞ്ചോട് ഭാഗത്ത്...