വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു എന്ന് ജോസ് കെ. മാണി. ഈ വിഷയത്തിൽ കേരള കോൺഗ്രസിന് അന്നും ഇന്നും ഒരേ നിലപാട് ആണ്.പാർലമെൻ്റിൽ ബിൽ അവതരിപ്പിച്ചപ്പോൾ തന്നെ ഭേദഗതി നിർദ്ദേശങ്ങളിൽ മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനുള്ള ചട്ടരൂപീകരണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ബിൽ നിയമമാകുമ്പോൾ മുൻകാല പ്രാബല്യം ഇല്ലെങ്കിൽ മുനമ്പം നിവാസികൾക്ക് യാതൊരു ഗുണവും ഉണ്ടാകില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജ്ജുവിൻ്റെ സാന്നിധ്യത്തിൽ പാർലമെന്റിൽ പറഞ്ഞതാണ്ഇന്നത്തെ നിലയിൽ മുനമ്പത്തെ ജനങ്ങൾ തലമുറകളോളം ഇനിയും കോടതികൾ കയറി ഇറങ്ങിയാലും മുനമ്പത്ത് ഭൂപ്രശനത്തിന് പരിഹാരമുണ്ടാകില്ല എന്നതാണ് യാഥാർത്ഥ്യമെന്നും ജോസ് കെ മാണി കോട്ടയത്ത് പ്രതികരിച്ചു.