സ്മാര്‍ട്ട് റോഡുകൾ ഉൾപ്പെടെ 62 റോഡുകൾ മുഖ്യമന്ത്രി ഇന്ന് നാടിനു സമര്‍പ്പിക്കും

തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡുകൾ ഉൾപ്പെടെ 62 റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിനു സമര്‍പ്പിക്കും.സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തലസ്ഥാനത്ത 12 റോഡിന്റെ നിര്‍മാണം. സംസ്ഥാനത്ത് എല്ലായിടങ്ങളിലേക്കും സ്മാര്‍ട്ട് റോഡ് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന. സ്മാര്‍ട്ട് റോഡ് നിര്‍മ്മാണ വേളയിലെ കാലതാമസം വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി വെച്ചിരുന്നു. എല്ലാം മറികടന്ന് ഏഴു വര്‍ഷങ്ങള്‍ കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്.

പേരില്‍ മാത്രമല്ല സ്മാര്‍ട്ട് വൈദ്യുതി ലൈന്‍ ഉള്‍പ്പടെ കേബിളുകള്‍ ഭൂമിക്കടയിലൂടെയാണ്. നഗരത്തിന്റെ ഭംഗി നശിപ്പിക്കുന്ന കേബിള്‍ കൂട്ടമോ വൈദ്യുത പോസ്റ്റുകളോ ഇനി ഉണ്ടാവില്ല. രാത്രികാലങ്ങളില്‍ എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റ് കാഴ്ച മറയ്ക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴി വയ്ക്കാറുണ്ട്. അതിന് പരിഹാരമായി സ്മാര്‍ട്ട് റോഡുകളില്‍ ആന്റി ഗ്ലെയര്‍ മീഡിയനുകള്‍ ഉപയോഗിച്ചിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്കായി വീതിയുള്ള നടപ്പാതകളും സൈക്കിള്‍ യാത്രികര്‍ക്ക് പ്രത്യേക പരിഗണന നല്‍കി പച്ചനിറത്തില്‍ അടയാളപ്പെടുത്തിയ സൈക്കിള്‍ ട്രാക്കുകളുമുണ്ട്. ഇതു കൂടാതെ സംസ്ഥാനത്തെ 50 ഓളം നവീകരിച്ച റോഡുകളുടെ കൂടി ഉത്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 4 ന് മാനവീയം വീഥിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...